'ഒപ്പം യാത്ര ചെയ്ത പലരും മരിച്ചു, എഴുന്നേറ്റ് നിന്നതുകൊണ്ടാണ് ഞങ്ങൾ രക്ഷപ്പെട്ടത്'; ദുരന്തം വിവരിച്ച് അന്തിക്കാട് സ്വദേശികൾ

രണ്ട് വട്ടം ട്രെയിൻ ഇടത്തേക്ക് മറിഞ്ഞുവെന്നാണ് അവർ പറയുന്നത്
അപകടത്തിൽ രക്ഷപ്പെട്ടവർ, ട്രെയിൻ അപകടം/ പിടിഐ
അപകടത്തിൽ രക്ഷപ്പെട്ടവർ, ട്രെയിൻ അപകടം/ പിടിഐ

ന്യൂഡൽഹി: കൺമുന്നിൽ ഭീകര ദുരന്തത്തിന് സാക്ഷിയായതിന്റെ ഞെട്ടലിലാണ് ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൃശൂർ സ്വദേശികൾ. അവർക്കൊപ്പം യാത്ര ചെയ്തിരുന്ന പലരും മരിച്ചു. ട്രെയിനിൽ നിൽക്കുകയായിരുന്നതിനാലാണ് രക്ഷപ്പെടാനായത് എന്നാണ്. അന്തിക്കാട് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു എന്നിവരാണ് ഓഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

രണ്ട് വട്ടം ട്രെയിൻ ഇടത്തേക്ക് മറിഞ്ഞുവെന്നാണ് അവർ പറയുന്നത്. 'കോച്ചിൽ ഒപ്പം യാത്ര ചെയ്ത ആളുകളിൽ പലരും മരിച്ചു. നിൽക്കുകയായിരുന്നത് കൊണ്ട് മാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം എമർജൻസി വാതിൽ പൊളിച്ചാണ് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. ഞങ്ങളിൽ ഒരാളുടെ പല്ല് പോയി. നടുവിനും തലയ്ക്കും പരിക്കേറ്റു. അപകടത്തിന് ശേഷം ഒരു വീട്ടിൽ അപയം തേടി '- അവർ വ്യക്തമാക്കി. ഒരു ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്ക് വേണ്ടി കൊൽക്കത്തയിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവർ അപകടത്തിൽപ്പെട്ടത്. 

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട നിരവധി പേരാണ് നേരിൽ കണ്ട ദുരന്തം വ്യക്തമാക്കിയത്. കൈകളും കാലുകളും ചിതറിക്കിടക്കുന്ന നിലയിലാണ് എന്നാണ് ഒരാൾ പറഞ്ഞത്. ട്രെയിൻ ട്രാക്കിൽ രക്തം തളംകെട്ടി നിൽക്കുകയാണെന്നും പറയുന്നു. ട്രെയിൻ അപകടത്തിൽപ്പെട്ടതിനു പിന്നാലെ ഉറക്കത്തിൽനിന്ന് എഴുന്നേറ്റു, പത്ത് – പതിനഞ്ച് പേർ എനിക്കു മുകളിലുണ്ടായിരുന്നു. എന്റെ കൈക്കും കഴുത്തിനും പരുക്കേറ്റിരുന്നു. ട്രെയിനിനു പുറത്തേക്കു കടന്നപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. ചുറ്റുപാടും കൈകാലുകള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു.- അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളുടെ വാക്കുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com