രക്തത്തില്‍ കുളിച്ച് യുവാവിന്റെ മൃതദേഹം വിറകുപുരയുടെ മച്ചില്‍; സഹോദരനെ കാണാനില്ല, അന്വേഷണം

പരേതനായ നാരായണ നോണ്ട-ദേവകി ദമ്പതിമാരുടെ മകന്‍ പ്രഭാകര നോണ്ടയാണ് കൊല്ലപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്: മഞ്ചേശ്വരത്ത്  യുവാവിനെ വീടിന് സമീപത്തെ വിറകുപുരയുടെ മച്ചില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കളായിയിലെ പരേതനായ നാരായണ നോണ്ട-ദേവകി ദമ്പതിമാരുടെ മകന്‍ പ്രഭാകര നോണ്ട(42)യാണ് കൊല്ലപ്പെട്ടത്. 

രാവിലെ അമ്മ ചായയുമായെത്തി വിളിച്ചിട്ടും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൈവളിഗെ കൊമ്മങ്കളയിലെ വീട്ടില്‍ അമ്മയ്ക്കൊപ്പമാണ് പ്രഭാകരയും സഹോദരന്‍ ജയറാമും താമസിച്ചിരുന്നത്. 

പൊലീസെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിന് പിന്നാലെ പ്രഭാകരയുടെ സഹോദരനെ വീട്ടില്‍ നിന്നും കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇയാളെ കണ്ടെത്തിയാല്‍ മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com