'മിഴി തുറന്ന്, പണി തുടങ്ങി!'- എഐ ക്യാമറ ഇന്ന് കണ്ടത് 28,891 നിയമ ലംഘനങ്ങൾ; നോട്ടീസ് നാളെ മുതൽ

രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള കണക്കാണിത്. നിയമം ലംഘിച്ചവർക്കുള്ള നോട്ടീസ് നാളെ മുതൽ അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: ​ഗതാ​ഗത നിയമ ലംഘനങ്ങൾ കണ്ടെത്താനായി സ്ഥാപിച്ച എഐ ക്യാമറ പണി തുടങ്ങി. ഇന്ന് മുതലാണ് പദ്ധതി സംസ്ഥാനത്ത് നടപ്പിൽ വന്നത്. 

ആദ്യ ഒൻപത് മണിക്കൂറിലെ കണക്കനുസരിച്ച് 28,891 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള കണക്കാണിത്. നിയമം ലംഘിച്ചവർക്കുള്ള നോട്ടീസ് നാളെ മുതൽ അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 

ഏറ്റവും കൂടുതൽ നിയമ ലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. ജില്ലയിൽ മാത്രം 4778 നിയമ ലംഘനങ്ങളാണ് പിടികൂടിയത്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. 545 നിയമ ലംഘനങ്ങൾ മാത്രമാണ് മലപ്പുറത്ത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com