ഓട്ടത്തിനിടെ കൊല്ലം–ചെന്നൈ എഗ്‌മൂർ എക്സ്പ്രസിന്റെ അടിഭാഗത്ത് വിള്ളൽ

4 ബോഗികളുണ്ടായിരുന്ന ട്രെയിനിന്റെ  എസ്3 കോച്ചിന്റെ അടിഭാഗത്ത് ഷാസിയിൽ ആണ് വലിയ വിള്ളലുണ്ടായിരുന്നത്
കൊല്ലം–ചെന്നൈ എഗ്‌മൂർ എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിന്റെ അടിഭാഗത്ത് കണ്ടെത്തിയ വിള്ളൽ
കൊല്ലം–ചെന്നൈ എഗ്‌മൂർ എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിന്റെ അടിഭാഗത്ത് കണ്ടെത്തിയ വിള്ളൽ

കൊല്ലം: കൊല്ലം – ചെന്നൈ എഗ്‌മൂർ എക്സ്പ്രസ് ട്രെയിനിന്റെ സ്ലീപ്പർ കോച്ചിന്റെ അടിഭാഗത്ത് ഓട്ടത്തിനിടെ വിള്ളൽ രൂപപ്പെട്ടു. കൊല്ലത്തു നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.15ന് യാത്ര തിരിച്ച ട്രെയിൻ ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിള്ളൽ ശ്രദ്ധയിൽപെട്ടത്. 14 ബോഗികളുണ്ടായിരുന്ന ട്രെയിനിന്റെ  എസ്3 കോച്ചിന്റെ അടിഭാഗത്ത് ഷാസിയിൽ ആണ് വലിയ വിള്ളലുണ്ടായിരുന്നത്. വിള്ളൽ കണ്ടെത്തി ബോഗി മാറ്റി ട്രെയിൻ യാത്ര തുടർന്നു. 

ഒരുമണിക്കൂർ കൊണ്ട് ഷണ്ടിങ് നടത്തിയാണ് വിള്ളലുണ്ടായ ബോഗി മാറ്റിയത്. തുടർന്ന് ഈ റിസർവേഷൻ കോച്ചിലെ യാത്രക്കാരെ എസ്2 കോച്ചിലേക്കു മാറ്റി. 13 ബോഗികളുമായി യാത്രതിരിച്ച ട്രെയിൻ മധുരയിലെത്തി പുതിയ ബോഗി ഘടിപ്പിച്ച് യാത്ര തുടരുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com