പരിസ്ഥിതി ദിനം; 15,000 വൃക്ഷ തൈകള്‍ വിതരണം ചെയ്ത് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസും ഐഒസിയും

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംയുക്തമായി സൗജന്യ വൃക്ഷ തൈ വിതരണം സംഘടിപ്പിച്ചു
ചിത്രം: എക്‌സ്പ്രസ് 
ചിത്രം: എക്‌സ്പ്രസ് 



കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംയുക്തമായി സൗജന്യ വൃക്ഷ തൈ വിതരണം സംഘടിപ്പിച്ചു. കൊച്ചി സോഷ്യല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ സഹകരണത്തോടെ കൊച്ചി നഗരത്തിലെ തെരഞ്ഞെടുത്ത 15 ഇന്ത്യന്‍ ഓയില്‍ പമ്പുകളിലൂടെ 10,000 വൃക്ഷ തൈകള്‍ പമ്പില്‍ എത്തിയ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം ഇടപ്പള്ളി യുനൈറ്റഡ് ഫ്യൂവല്‍സില്‍വെച്ച് വ്യവസായ മന്ത്രി പി രാജീവ്  നിര്‍വഹിച്ചു. 

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കൊച്ചി ഡിവിഷണല്‍ റിട്ടെയ്ല്‍ സെയില്‍സ് ഹെഡ് അരുണ്‍ കുമാര്‍, ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് ജനറല്‍ മാനേജര്‍ പി വിഷ്ണു കുമാര്‍, റെസിഡന്റ് എഡിറ്റര്‍ കിരണ്‍ പ്രകാശ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചീഫ് മാനേജര്‍ അബ്ദുള്‍ മാലിക്, അസി. മാനേജര്‍ രഹീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

തൃശൂരില്‍ നടന്ന പരിപാടിയില്‍ ചാലക്കുടി സോഷ്യല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ സഹകരണത്തോടെ തൃശൂര്‍ നഗരത്തിലെ തെരെഞ്ഞെടുത്ത 5 ഇന്ത്യന്‍ ഓയില്‍ പമ്പുകളിലൂടെ 5,000 വൃക്ഷ തൈകള്‍ സൌജന്യമായി വിതരണം ചെയ്തു.

വിതരണത്തിന്റെ ഉദ്ഘാടനം ഒല്ലൂര്‍ സഹകരണ ഫ്യൂവല്‍സില്‍ വെച്ച് പ്രസിഡന്റ് ബാബു തച്ചനാടന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ്, സെക്രട്ടറി രാജേഷ് ഗോപാല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധി ഇര്‍ഖാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

തിരുവനന്തപുരത്ത് നടന്ന വൃക്ഷ തൈ വിതരണം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റിട്ടെയില്‍ സെയില്‍സ് ഹെഡ് വിനായക് എം മാലി, ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഡെപ്യൂട്ടി റെസിഡന്റ് എഡിറ്റര്‍ സിതാര പോള്‍, ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ എസ് പദ്മകുമാര്‍, സീനിയര്‍ സെയില്‍സ് മാനേജര്‍ വിക്ടര്‍ എം ഡിക്രൂസ്, ഐഒസി റിട്ടെയ്ല്‍സ് സെയില്‍സ് ചീഫ് മാനേജര്‍മാരായ വിജു വി, ഡി മദനേശ്വരന്‍, എന്നിവരും സന്നിഹിതരായി.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com