‌‌‌രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ പിൻവലിച്ചു; ചുമതലകളിൽ നിന്ന് ഒഴിവാക്കി ഉത്തരവ്

രാഹുലിന് എംപി സ്ഥാനം നഷ്ടമായ സാഹചര്യത്തിൽ രണ്ട് ഉദ്യോഗസ്ഥരോടും തങ്ങളുടെ മാതൃ വകുപ്പിലേക് മടങ്ങാൻ ആണ് നിർദേശം
രാഹുല്‍ ഗാന്ധി, ഫയല്‍ ചിത്രം/ പിടിഐ
രാഹുല്‍ ഗാന്ധി, ഫയല്‍ ചിത്രം/ പിടിഐ

കോഴിക്കോട്: ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ രാഹുൽ ഗാന്ധിക്ക് അനുവദിച്ചിരുന്ന പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സംസ്ഥാന സർക്കാർ പിൻവലിച്ചു. പേഴ്സണൽ അസിസ്റ്റന്റ് രതീഷ് കുമാർ കെ ആർ, ഡ്രൈവർ മുഹമ്മദ് റാഫി എന്നിവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.  രാഹുലിന് എംപി സ്ഥാനം നഷ്ടമായ സാഹചര്യത്തിൽ രണ്ട് ഉദ്യോഗസ്ഥരോടും തങ്ങളുടെ മാതൃ വകുപ്പിലേക് മടങ്ങാൻ ആണ് നിർദേശം. 

വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗമായ രാഹുൽ ഗാന്ധിയുടെ 2019ലെ മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെയാണ് ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയത്. ഇതിന് പിന്നാലെ രാഹുൽ തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതിയൊഴിഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com