സതീശനെതിരെ പടയൊരുക്കം; എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് പോകാന്‍ ധാരണ; ഹൈക്കമാന്‍ഡിനെ സമീപിക്കും

രമേശ് ചെന്നിത്തല, എംഎം ഹസന്‍ കെസി ജോസഫ്, ബെന്നി ബഹന്നാന്‍, എംകെ രാഘവന്‍, ജോസഫ് വാഴക്കന്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വിഡി സതീശന്‍ /ഫയല്‍
വിഡി സതീശന്‍ /ഫയല്‍

തിരുവനന്തപുരം:  കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ലക്ഷ്യമിട്ട് പാര്‍ട്ടിയില്‍ പടയൊരുക്കം. മുതിര്‍ന്ന നേതാക്കളെ വിശ്വസത്തിലെടുക്കാന്‍ സതീശന്‍ തയ്യാറാവുന്നില്ലെന്നാണ് ആരോപണം. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ യോജിച്ചുപോകാനും തീരുമാനമായി.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ചായിരുന്നു യോഗം. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, എംഎം ഹസന്‍ കെസി ജോസഫ്, ബെന്നി ബഹന്നാന്‍, എംകെ രാഘവന്‍, ജോസഫ് വാഴക്കന്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കാര്യങ്ങളെല്ലാം കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഡി സതീശനുമാണ് തീരുമാനിക്കുന്നത് എന്നായിരുന്നു നേരത്തെ ഗ്രൂപ്പ് നേതാക്കളുടെ വിമര്‍ശനം. എന്നാല്‍ സുധാകരന്‍ സമവായനീക്കത്തിന് തയ്യാറാകുന്നുണ്ടെങ്കിലും സതീശന്‍ കാര്യങ്ങളെല്ലാം ഏകപക്ഷീയമായി തീരുമാനിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

110 ബ്ലോക്ക് പ്രസിഡന്റുമാരുടെ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനമാണ് വിഡി സതീശന്‍ കൈക്കൊണ്ടത്. പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടിടത്ത് പലപ്പോഴും കെപിസിസി അധ്യക്ഷനെപ്പോലും സതീശന്‍ മറികടക്കുന്നതായും ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു. നേതൃത്വത്തിന്റെ തെറ്റായ സമീപനത്തിനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. ഒരു പൊതുമിനിമം പരിപാടി ഉണ്ടാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും ഗ്രൂപ്പുകളില്‍ നിന്ന് അകന്നുനില്‍ക്കുന്നവരെ കൂടി സജീവമാക്കാനും യോഗത്തില്‍ തീരുമാനമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com