'കെ ഫോണിൽ എന്തിനാണ് ചൈനയുടെ കേബിൾ? സർക്കാർ ഇടപാടിൽ സംശയം'; വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി

ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കണം
കെ ഫോൺ, രാജീവ് ചന്ദ്രശേഖരൻ/ ഫെയ്സ്ബുക്ക്
കെ ഫോൺ, രാജീവ് ചന്ദ്രശേഖരൻ/ ഫെയ്സ്ബുക്ക്

ന്യൂഡൽഹി: കെ ഫോൺ പദ്ധതിയിൽ ചൈനീസ് കമ്പനിയുമായുള്ള കേരളത്തിന്റെ ഇടപാട് സംശയകരമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കണം. സുരക്ഷാ പ്രാധാന്യമുള്ള വിഷയമാണ് ഇതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

‘‘നമ്മൾ ഒരു രാജ്യത്തിനും എതിരല്ല. എന്നാൽ ഒരു ഉൽപന്നത്തിന്റെ സ്രോതസ്സ് വിശ്വസനീയമായിരിക്കണം. ‌സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണിത്. കെ ഫോൺ വിഷയത്തിൽ ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നു? ഇന്ത്യയിൽ നിരവധി കമ്പനികൾ ഇത്തരം കേബിൾ ഉത്പാദിപ്പിക്കുന്നുണ്ട്. എന്തിനാണ് ചൈനയിൽ നിന്നും കേബിൾ വാങ്ങിയത് എന്ന് വിശദീകരിക്കേണ്ടതുണ്ട്. ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ല’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കെഎസ്ഇബിയാണ് കെഫോണിൽ ചൈനീസ് കേബിൾ ഉപയോ​ഗിച്ചെന്ന ആരോപണവുമായി എത്തിയത്. എന്നാൽ ടെൻഡർ വ്യവസ്ഥ ലംഘിച്ച് ചൈനീസ് കേബിൾ വാങ്ങി എന്ന ആരോപണം തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് കെ ഫോൺ രം​ഗത്തെത്തി. ഒപിജിഡബ്ല്യു കേബിളിന്റെ ഒപ്റ്റിക്കൽ ഫൈബർ ഭാഗം മാത്രമാണ് ചൈനീസ് കമ്പനിയിൽ നിന്ന് വാങ്ങിയത്. 6 മടങ്ങ് വില കൂട്ടിയാണ് കേബിൾ വാങ്ങിയതെന്ന കെഎസ്ഇബിയുടെ കത്തിലെ പരാമർശവും ശരിയല്ല. ടെക്നിക്കൽ കമ്മറ്റിയുടെ അംഗീകാരത്തോടെയാണ് കേബിൾ വാങ്ങിയതെന്നും കെ ഫോൺ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com