പ്രായം പരിധി വിട്ടു; 36 യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി

ഇന്ന് ചേര്‍ന്ന് കേരള സിന്‍ഡിക്കേറ്റ് യോഗത്തിന്റെതാണ് തീരുമാനം.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ 36 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി. വിവിധ കോളജുകളില്‍ നിന്ന് തെരഞ്ഞെടുത്ത യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെയാണ് അയോഗ്യരാക്കിയത്. ഇന്ന് ചേര്‍ന്ന് കേരള സിന്‍ഡിക്കേറ്റ് യോഗത്തിന്റെതാണ് തീരുമാനം.

തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ പ്രായം സംബന്ധിച്ച് കോളജുകളിലെ പട്ടിക പരിശോധിച്ചിരുന്നു. 36 കൗണ്‍സിലര്‍മാരും നിശ്ചിത പ്രായപരിധി കഴിഞ്ഞവരാണെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് ഇവരെ പട്ടികയില്‍ നിന്ന് നീക്കാന്‍ യോഗം തീരുമാനിച്ചു. കാട്ടാക്കട കോളജ് ആള്‍മാറാട്ടത്തിന്റെ  പശ്ചാത്തലത്തിലാണ് സിന്‍ഡിക്കേറ്റിന്റെ നടപടി. അയോഗ്യരെ ഒഴിവാക്കി സര്‍വകലാശാല തെരഞ്ഞെടുപ്പ് നടത്താനും യോഗം തീരുമാനിച്ചു.

അതേസമയം, മുപ്പതുകോളജുകള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ വിവരങ്ങള്‍ നല്‍കിയില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com