തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതി; 30 വർഷം ഒളിവിൽ; ഒടുവിൽ വലയിൽ

വിദേശത്ത് ജോലിക്കു വിസ തരപ്പെടുത്തി കിട്ടുന്നതിനായി പണവും പാസ്പോർട്ടും വാങ്ങിയ ശേഷം മുങ്ങിയ പെരിന്തൽമണ്ണ സ്വദേശി വിജയകുമാറിനെ തട്ടിക്കൊണ്ടു പോയെന്നാണ് അബ്ദുൽ റഹ്മാനെതിരായ കേസ്
തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതി; 30 വർഷം ഒളിവിൽ; ഒടുവിൽ വലയിൽ

തിരുവനന്തപുരം: തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി ഒടുവിൽ അറസ്റ്റിൽ. 30 വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. എടക്കര മാപ്പിളത്തൊടി വീട്ടിൽ അബ്​ദു എന്നു വിളിക്കുന്ന അബ്​ദുൽ റഹ്മാൻ (52) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി തിരുവല്ലം വണ്ടിത്തടം ഭാ​ഗത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി. 

1993ലാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത് ജോലിക്കു വിസ തരപ്പെടുത്തി കിട്ടുന്നതിനായി പണവും പാസ്പോർട്ടും വാങ്ങിയ ശേഷം മുങ്ങിയ പെരിന്തൽമണ്ണ സ്വദേശി വിജയകുമാറിനെ തട്ടിക്കൊണ്ടു പോയെന്നാണ് അബ്ദുൽ റഹ്മാനെതിരായ കേസ്. കൊല്ലക്കടവിലുള്ള ലോ‍ഡ്ജിൽ തടങ്കലിൽ പാർപ്പിച്ചതിനിടെ വിജയകുമാർ തൂങ്ങി മരിച്ചു. 

ഈ കേസിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ കഴിയവേ ജാമ്യത്തിൽ പുറത്തിറങ്ങി ഒളിവിൽ പോകുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ കോഴിക്കോട് ഫറോക്കിലുള്ള വീടും സ്ഥലവും വിറ്റ് നിലമ്പൂർ എടക്കര ഭാ​ഗത്ത് ഇയാൾ താമസമാക്കുകയായിരുന്നു. പിന്നീട് കോടതിൽ ഹാജരാകാതെ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. 

പ്രതിക്കെതിരെ നിരവധി തവണ വാറൻഡ് പുറപ്പെടുവിച്ചിരുന്നു. 1997ൽ കോടതിയ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വി​ദേശത്തു നിന്നു വന്ന ശേഷം തിരുവല്ലം വണ്ടിത്തടത്ത് അന്യ സംസ്ഥാന തൊഴിലാളികൾക്കൊപ്പം ഒളിച്ചു താമസിക്കുകയായിരുന്നു. വെണ്മണി പൊലീസിന്റെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളി സങ്കേതം മനസിലാക്കിയത്. പിന്നാലെയാണ് ഇയാളെ വലയിലാക്കിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com