മാറുമറയ്ക്കല്‍ സമരനായിക ദേവകി നമ്പീശന്‍ അന്തരിച്ചു

വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരപ്പോരാളിയാണ്
ദേവകി നമ്പീശൻ
ദേവകി നമ്പീശൻ

തൃശൂര്‍: പ്രശസ്തമായ മാറുമറയ്ക്കല്‍ സമരനായിക ദേവകി നമ്പീശന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു.  തൃശൂര്‍ പൂത്തോളില്‍ മകള്‍ ആര്യാദേവിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

സ്ത്രീകളുടെ മാറു മറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീറുറ്റ അധ്യായമാണ് വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം.  മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരപ്പോരാളിയാണ് ദേവകി.

1956ലെ അരിപ്പറ താലത്തിനിടയിൽ നടന്ന മാറുമറയ്ക്കൽ സമരത്തിൽ വനിതകൾക്ക് ധൈര്യവും ആവേശവും പകർന്നത് ദേവകി നമ്പീശൻ ആയിരുന്നു.

അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായിരുന്ന എഎസ് എൻ നമ്പീശൻ ആണ് ഭർത്താവ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com