ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ മതി; കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ സര്‍വവിവരവും ടെലിഗ്രാമില്‍; സുരക്ഷാപിഴവ്

കോവിഡ് വാക്‌സിന്‍ എടുക്കാനായി കോവിന്‍ പോര്‍ട്ടലില്‍ നാം നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കുമെടുക്കാന്‍ പാകത്തില്‍ ടെലിഗ്രാം ആപ്പില്‍ ലഭ്യം
ഫയല്‍ ചിത്രം/പിടിഐ
ഫയല്‍ ചിത്രം/പിടിഐ


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ എടുക്കാനായി കോവിന്‍ പോര്‍ട്ടലില്‍ നാം നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കുമെടുക്കാന്‍ പാകത്തില്‍ ടെലിഗ്രാം ആപ്പില്‍ ലഭ്യം. ഫോണ്‍നമ്പര്‍ നല്‍കിയാല്‍ ലഭ്യമാകുംവിധമാണ് ടെലിഗ്രാം ആപ്പിലെ ഒരു ചാറ്റ്ബോട്ടിലൂടെ വിവരങ്ങള്‍ ചോര്‍ന്നത്.

വാക്‌സിന്‍ സ്വീകരിക്കാനായി രജിസ്റ്റര്‍ചെയ്ത ഫോണ്‍നമ്പര്‍ നല്‍കിയാല്‍ വാക്‌സിന്‍ സ്വീകരിച്ചയാളുടെ പേര്, ആധാര്‍നമ്പര്‍, ജനനത്തീയതി, വാക്‌സിന്‍ സ്വീകരിച്ച കേന്ദ്രത്തിന്റെ വിലാസം എന്നിവയാണ് ലഭിക്കുന്നത്.വാക്‌സിന്‍ സ്വീകരിക്കാന്‍ ഒരുനമ്പര്‍ ഉപയോഗിച്ച് കുടുംബത്തിലെ ഒന്നിലധികംപേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെയെല്ലാം വിവരങ്ങള്‍ ചാറ്റ്ബോട്ടിലൂടെ ലഭിക്കും.

ഇതുകൂടാതെ മറ്റു ഒട്ടേറെ വിവരങ്ങളും ലഭിക്കുമെന്നും ഈ ബോട്ട് അവകാശപ്പെടുന്നു. ടെലിഗ്രാമിലെ ഒരു ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ മാത്രമാണ് ഈ സെര്‍ച്ച് സംവിധാനം ഉപയോഗിക്കാനാകുക. 

കോവിന്‍ പോര്‍ട്ടലില്‍ സ്വന്തം നമ്പര്‍ നല്‍കി ഫോണില്‍ ഒടിപിയും നല്‍കിയാല്‍ മാത്രമേ ഈ വിവരങ്ങള്‍ ലഭിക്കൂ. ടെലിഗ്രാം ചാനലില്‍ ഒടിപിയില്ലാതെ വിവരങ്ങള്‍ എങ്ങനെ ലഭ്യമായെന്ന് ഇനിയും വ്യക്തമല്ല.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com