മരണവീട്ടില്‍ ചടങ്ങുകള്‍ക്കിടെ മതില്‍ ഇടിഞ്ഞുവീണു; 9പേര്‍ക്ക് പരിക്ക് 

ചാലക്കുടി അന്നനാട് മതിലിടിഞ്ഞ് വീണ് ഒമ്പത് പേര്‍ക്ക് പരിക്ക്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്


തൃശൂര്‍: ചാലക്കുടി അന്നനാട് മതിലിടിഞ്ഞ് വീണ് ഒമ്പത് പേര്‍ക്ക് പരിക്ക്. മണ്ടിക്കുന്ന് ഉടുമ്പന്‍തറയില്‍ വേണുവിന്റെ വീട്ടിലേയ്ക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ മതില്‍ ഇടിഞ്ഞ് വീണത്. വേണുവിന്റെ അച്ഛന്‍ ശങ്കരന്‍ മരിച്ചതിന്റെ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

ചടങ്ങിനെത്തിയവര്‍ക്കാണ് മതില്‍ ഇടിഞ്ഞ് വീണ് പരിക്കേറ്റത്. പരിക്കേറ്റവര ചാലക്കുടി താലൂക്ക് ആശുപത്രിയിലും സെന്റ് ജെയിംസ് ആശുപത്രിയിലും എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com