22 ലക്ഷം രൂപ ബാധ്യത; കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസ് പ്രതിയുടെ കാര്‍ ജപ്തി ചെയ്തു

ബാങ്കിന് 22 ലക്ഷം രൂപ ബാധ്യത വരുത്തിയെന്ന കേസിലാണ് നടപടി.
കരുവന്നൂര്‍ ബാങ്ക് /  ഫയയല്‍ ചിത്രം
കരുവന്നൂര്‍ ബാങ്ക് / ഫയയല്‍ ചിത്രം

തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസ് പ്രതിയുടെ കാര്‍ ജപ്തി ചെയ്തു. കമ്മീഷന്‍ ഏജന്റായ ബിജോയിയുടെ കാറാണ് ജപ്തി ചെയ്തത്. ബാങ്കിന് 22 ലക്ഷം രൂപ ബാധ്യത വരുത്തിയെന്ന കേസിലാണ് നടപടി.

ബാങ്ക് ഡയറ്ക്ടര്‍മാര്‍ ഉള്‍പ്പടെ 25 പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഡെപ്യൂട്ടി കലക്ടര്‍ നേരിട്ടെത്തി കരുവന്നൂര്‍ സഹകരണബാങ്കിലെ മുന്‍ കമ്മീഷന്‍ ഏജന്റായിരുന്ന ബിജോയിയുടെ  ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി ആഡംബരക്കാര്‍ ജപ്തി ചെയ്തത്.

15- 20 ലക്ഷത്തിന് ഇടയില്‍ വിലയുള്ള കാറാണ് ജപ്തി ചെയ്ത്. ബിജോയിയുടെ പേരില്‍ 22 ലക്ഷം രൂപയുടെ ബാധ്യത ബാങ്കിലുണ്ട്. ഇതിന്റെ ഭാഗമായാണ് കാര്‍ ജപ്തി ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലായി മറ്റുപ്രതികള്‍ക്കെതിരെ റവന്യൂറിക്കവറി നടന്നുവരികയാണ്. ഇതാദ്യമായാണ് ഈ കേസിന്റെ ഭാഗമായി ഒരു കാര്‍ ജപ്തി ചെയ്തത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com