കൊച്ചി: കൊച്ചി രവിപുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്. രവി പുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെയാണ് ബോംബ് ഏറുണ്ടായത്. ഉച്ചയ്ക്കായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മദ്യം വാങ്ങാനെത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. രാവിലെ പത്തുമണിക്ക് ഒരു യുവാവ് മദ്യം വാങ്ങാനെത്തിയിരുന്നു. ഈ ഔട്ട്‌ലെറ്റില്‍ ഏറെയും വനിത ജീവനക്കാരാണ് ഉള്ളത്. അവരോട് ലൈംഗിക ചുവയോടെ സംസാരിച്ചത് മറ്റ് ജീവനക്കാര്‍ ചോദ്യം ചെയ്തു. പിന്നാലെ പൊലീസ് എത്തി ഇയാളെ പിടികൂടി കൊണ്ടുപോയി. എടവനക്കാട് സ്വദേശി സോനുവാണ് പിടിയിലായത്.
അയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. പൊലീസ് എത്തിയപ്പോള്‍ അവിടെനിന്ന് കടന്നുകളഞ്ഞു. അതിനുശേഷം ഉച്ചയോടെ സോനുവിന്റെ സുഹൃത്ത് വീണ്ടും എത്തി ഔട്ട്‌ലെറ്റില്‍ പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. കൈയില്‍ കരുതിയ പെട്രോള്‍ ബോംബ് ഔട്ട്‌ലെറ്റിന് നേരെ എറിയുകയും ചെയ്തു. തീ പിടിക്കാത്തതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക