കടലില്‍ വെച്ച് രക്തം ഛര്‍ദ്ദിച്ച് അവശനായി മത്സ്യത്തൊഴിലാളി; രക്ഷകരായി തീരദേശ പൊലീസ്-  വീഡിയോ

മത്സ്യബന്ധനത്തിനിടെ രക്തം ഛര്‍ദ്ദിച്ച് അവശനായ തൊഴിലാളിയെയും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മറ്റൊരു തൊഴിലാളിയെയും രക്ഷപ്പെടുത്തി തീരദേശ പൊലീസ്
മത്സ്യത്തൊഴിലാളിയെ രക്ഷിക്കുന്ന തീരദേശ പൊലീസിന്റെ ദൃശ്യം
മത്സ്യത്തൊഴിലാളിയെ രക്ഷിക്കുന്ന തീരദേശ പൊലീസിന്റെ ദൃശ്യം

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ രക്തം ഛര്‍ദ്ദിച്ച് അവശനായ തൊഴിലാളിയെയും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മറ്റൊരു തൊഴിലാളിയെയും രക്ഷപ്പെടുത്തി തീരദേശ പൊലീസ്. ഇരുവരെയും തോട്ടപ്പള്ളി തീരദേശ പൊലീസ് കരയില്‍ എത്തിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ചയാണ് സംഭവം. പുലിമുരുകന്‍ വള്ളത്തിലെ തൊഴിലാളി തൃക്കുന്നപ്പുഴ അണ്ണായി മഠം ബാബുവിനെയാണ് രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചത്. ചേപ്പാട് എന്‍ ടി പി സി ക്ക് പടിഞ്ഞാറ് കടലില്‍ വച്ചാണ് ബാബുവിന് അവശത അനുഭവപ്പെട്ടത്.

ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ കരയിലേക്ക് കൊണ്ടുവരുന്ന വഴി പൊലീസ് രക്ഷയ്ക്ക് എത്തുകയായിരുന്നു. തോട്ടപ്പള്ളി തീരദേശ പൊലീസിന്റെ ബോട്ടില്‍ കയറ്റി കരയില്‍ എത്തിച്ചശേഷം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

അമ്പലപ്പുഴ കടലില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ട തോട്ടപ്പള്ളി പാണ്ടിയന്‍ പറമ്പില്‍ ജഗദീഷിനെയും സമാനമായ നിലയില്‍ കരയില്‍ എത്തിക്കുകയായിരുന്നു .ആരാധന വള്ളത്തിലെ തൊഴിലാളിയാണ്. കരയില്‍ എത്തിക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്ന ജഗദീഷ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com