'കുറ്റം ഗൗരവതരം'; പൊന്നമ്പലമേട്ടിലെ പൂജ; നാരായണ സ്വാമിക്ക് മുന്‍കൂര്‍ ജാമ്യമില്ല

ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി അനധികൃതമായി പൂജ നടത്തിയ കേസില്‍ ഒന്നാം പ്രതിയായ നാരായണന്‍ സ്വാമി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി തള്ളി
പൊന്നമ്പലമേട്ടിൽ നടന്ന പൂജ/ ടിവി ദൃശ്യം
പൊന്നമ്പലമേട്ടിൽ നടന്ന പൂജ/ ടിവി ദൃശ്യം

പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി അനധികൃതമായി പൂജ നടത്തിയ കേസില്‍ ഒന്നാം പ്രതിയായ നാരായണന്‍ സ്വാമി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി തള്ളി. കുറ്റം ഗൗരവതരമെന്ന് കോടതി വിലയിരുത്തി.

മെയ് എട്ടിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. മൊത്തം 11 പ്രതികളുണ്ടെന്നാണു സൂചന. പിടികൂടാനുള്ളവരില്‍ കൂടുതല്‍ പേരും തമിഴ്‌നാട് സ്വദേശികളാണെന്ന് വനപാലകര്‍ പറഞ്ഞു.

നാരായണ സ്വാമി ആദ്യം തമിഴ്‌നാട്ടിലേക്കും പിന്നീടു ഡല്‍ഹിയിലേക്കും കടന്നെങ്കിലും പൊലീസിനു പിടികൂടാനായിട്ടില്ല. മൂഴിയാര്‍ പൊലീസും പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷന്‍ ഫോറസ്റ്റ് സ്‌റ്റേഷനുമാണു കേസ് അന്വേഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com