കള്ളക്കടത്തിന് പുതുവഴി തേടി സംഘം; ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന്റെ രൂപത്തില്‍ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന്റെ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന്റെ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. കാര്‍ഗോ വഴി അയച്ച ഈന്തപ്പഴത്തിന്റെ കുരുവായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.  ദുബായില്‍ നിന്ന് സലാഹുദ്ദീന്‍ എന്നൊരാള്‍ കോഴിക്കോട് കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരില്‍ അയച്ചതാണ് കാര്‍ഗോ. 

സ്‌കാനറിലെ പരിശോധനയില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പാക്കറ്റ് അഴിച്ച് പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴത്തിന്റെ ഉള്ളില്‍ കുരുവിന്റെ രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയത്. ഈന്തപ്പഴം പൊളിച്ച് പേപ്പറില്‍ പൊതിഞ്ഞ സ്വര്‍ണം ഒളിപ്പിച്ച ശേഷം അടച്ചു വച്ചിരിക്കുകയായിരുന്നു. 

ആറ് സ്വര്‍ണ കുരുവാണ് ലഭിച്ചത്. യഥാര്‍ഥ കുരുവുള്ള ഈന്തപ്പഴങ്ങളും പാക്കറ്റില്‍ ഉണ്ടായിരുന്നു. പിടിച്ചെടുത്ത 60 ഗ്രാം തൂക്കമുള്ള സ്വര്‍ണത്തിന് 3 ലക്ഷം രൂപ വില വരും. ഫ്‌ലോഗോ ലോജിസ്റ്റിക്‌സ് എന്ന ഏജന്‍സി വഴിയാണ് കാര്‍ഗോ അയച്ചിരിക്കുന്നത്. മുഹമ്മദ് സെയ്ദിന് വേണ്ടി മറ്റ് 2 പേര്‍ ആണ് കാര്‍ഗോ വാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com