പൊതുമുതല്‍ നശിപ്പിച്ചു; മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും 38000 രൂപ പിഴയടച്ചു

2011ലെ കേസിലാണ് പിഴ ഒടുക്കിയത്‌ 
പിഎ മുഹമ്മദ് റിയാസ്‌
പിഎ മുഹമ്മദ് റിയാസ്‌

കൊച്ചി: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടയുളള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിഴ അടച്ചു. 38000 രൂപയാണ് പൊതുമുതല്‍ നശിപ്പിച്ചതിന് പിഴയൊടുക്കിയത്. 2011 ജനുവരി19 ന്  വടകര ഹെഡ് പോസ്റ്റ് ഓഫിസിലെ ഉപകരണങ്ങളും മറ്റും തല്ലിത്തകര്‍ത്ത കേസിലാണ് നടപടി. 

ഡിവൈഎഫ്‌ഐ നേതാവായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തി. കമ്പ്യൂട്ടര്‍ തകര്‍ത്തു, പോസ്റ്റ് ഓഫീസിലെ കിയോസ്‌ക് നശിപ്പിച്ചു, മറ്റു നാശനഷ്ടങ്ങള്‍ വരുത്തി എന്നിങ്ങനെ ആരോപിച്ചായിരുന്നു കേസ്. അന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്ന റിയാസ് ഒന്നാം പ്രതിയായി 12 പേര്‍ക്കെതിരേയായിരുന്നു കേസ്. വടകര സബ്‌കോടതി ശിക്ഷവിധിച്ചു. ഇതിനെതിരേ ജില്ലാ കോടതിയില്‍ അപ്പീല്‍ പോയെങ്കിലും ശിക്ഷ ശരിവെച്ചു. അപ്പീല്‍ വൈകിയതിനാല്‍ ഹൈക്കോടതി അപ്പീല്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് വര്‍ഷങ്ങളായി പിഴത്തുക അടയ്ക്കാതെ ഒഴിഞ്ഞുനടക്കുകയായിരുന്നു. പോസ്റ്റല്‍ വകുപ്പിന്റെ അഭിഭാഷകന്‍ അഡ്വ. എം. രാജേഷ് കുമാര്‍, വിധി നടപ്പാക്കല്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് മന്ത്രിക്കെതിരേ അറസ്റ്റ് വാറണ്ട് വന്നു. തുടര്‍ന്നാണ് പിഴത്തുക കെട്ടിവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com