വിദ്യ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍, ജാമ്യാപേക്ഷ 24ന്

വിദ്യയെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യമാണ് പൊലീസ് ഉന്നയിച്ചത്
വിദ്യ പൊലീസ് കസ്റ്റഡിയില്‍/ടിവി ചിത്രം
വിദ്യ പൊലീസ് കസ്റ്റഡിയില്‍/ടിവി ചിത്രം

പാലക്കാട്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെ വിദ്യയെ കോടതി രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി ശനിയാഴ്ച പരിഗണിക്കും.

വിദ്യയെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യമാണ് പൊലീസ് ഉന്നയിച്ചത്. വിദ്യയുടെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. ഭീകരവാദികളെ കൈകാര്യം ചെയ്യുന്നതു പോലെയാണ് വിദ്യയെ പൊലീസ് കൈകാര്യം ചെയ്യുന്നതെന്നും     ഒരു ദിവസത്തെ കസ്റ്റഡി മാത്രമേ അനുവദിക്കാവൂ എന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വ്യാജ രേഖ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിദ്യയില്‍നിന്നു ലഭ്യമാക്കേണ്ടതുണ്ടെന്ന പൊലീസ് വാദം കോടതി അംഗീകരിച്ചു.

നിയമപരമായി നേരിടും

കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് കെ വിദ്യ നേരത്തെ മാധ്യമങ്ങളോടു പറഞ്ഞു. കെട്ടിച്ചമച്ച കേസാണെന്നും ഏതറ്റം വരെയും നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും കെ വിദ്യ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ അറസ്റ്റിലായ വിദ്യയെ, അഗളി ഡിവൈഎസ്പി ഓഫീസില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുംപോകും വഴിയാണ് പ്രതികരിച്ചത്.

'നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചല്ലോ, എന്തായാലും നിയമപരമായി തന്നെ മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.കെട്ടിച്ചമച്ച കേസാണെന്നും എനിക്കും അറിയാം നിങ്ങള്‍ക്കും അറിയാം. കോടതിയിലേക്കാണ് പോകുന്നത്.
ഏതറ്റം വരെയും നിയമപരമായി തന്നെ മുന്നോട്ടുപോകും' കെ വിദ്യയുടെ വാക്കുകള്‍.

ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com