70 തവണ ഗതാഗതനിയമം ലംഘിച്ചു; 85,000 രൂപയുടെ വാഹനത്തിന് 70,500 പിഴ 

നഗരത്തില്‍ ഏറ്റവും കൂടുതല്‍ നിയമലംഘനം നടത്തി പിടിക്കപ്പെട്ട പത്ത് വാഹനങ്ങളുടെ പട്ടികയും പൊലീസ് പുറത്തുവിട്ടിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലക്‌നൗ:  ട്രാഫിക് നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് ഒന്നരവര്‍ഷത്തിനിടെ ഒരാള്‍ക്ക് ലഭിച്ചത് 70 നോട്ടീസുകള്‍. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം, ഗതാഗതലംഘനം നടത്തിയതിന്  ഇക്കാലയളവില്‍ ഇയാളില്‍ നിന്ന് മോട്ടോര്‍ വാഹനവകുപ്പ് 70,500 രൂപ പിഴയായി ഈടാക്കി. 85,000 രൂപയുടെ വാങ്ങിയ വാഹനത്തിനാണ് ഇത്രയധികം രൂപ പിഴ ലഭിച്ചത്. 

ഈ വര്‍ഷം ഇതിനകം 33 ചലാനുകളാണ് ഇയാള്‍ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 37 ടിക്കറ്റുകള്‍ കിട്ടി. നഗരത്തില്‍ ഏറ്റവും കൂടുതല്‍ നിയമലംഘനം നടത്തി പിടിക്കപ്പെട്ട പത്ത് വാഹനങ്ങളുടെ പട്ടികയും പൊലീസ് പുറത്തുവിട്ടിരുന്നു. കൂടാതെ മറ്റ് ഒമ്പത് വ്യക്തികളും ഈ പതിവായി നിയമലംഘനം നടത്തുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. അവരില്‍ ചിലര്‍ക്ക് 50-ലധികം തവണ നോട്ടാസ് ലഭിച്ചിട്ടുണ്ട്. 

സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഗോരഖ്പൂര്‍ സിഗ്നലുകളില്‍ ട്രാഫിക് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ കാമറകള്‍ ട്രാഫിക് സിഗ്നല്‍ നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പകര്‍ത്തുന്നതോടെ ഓട്ടോമാറ്റിക്കായി നോട്ടീസ് രജിസ്റ്ററാകും. നോട്ടീസ് ലഭിച്ച ശേഷം പിഴയൊടുക്കിയില്ലെങ്കില്‍ ഈ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പിഴയടച്ച ശേഷം വിട്ടയക്കുകയും ചെയ്യും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com