നിയമനടപടികള്‍ ഇനിയും ഉണ്ടാകും; കാണിക്കുന്നത് വൃത്തികേടുകള്‍; തൊപ്പിയുടെ അറസ്റ്റില്‍ വി ശിവന്‍കുട്ടി

എന്ത് ആവിഷ്‌കാര സ്വാതന്ത്ര്യം എന്നു പറഞ്ഞാലും ഒരു സമൂഹത്തെ മുഴുവന്‍ നശിപ്പിക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കാന്‍ കഴിയില്ല 
മന്ത്രി വി ശിവന്‍കുട്ടി
മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാര്‍ഥികളെ വഴി തെറ്റിക്കുന്ന സാമൂഹിക മാധ്യമ പ്രചാരകര്‍ക്കെതിരെ കര്‍ശനനിയമ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ ഓഫീസുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

എന്ത് ആവിഷ്‌കാര സ്വാതന്ത്ര്യം എന്നു പറഞ്ഞാലും ഒരു സമൂഹത്തെ മുഴുവന്‍ നശിപ്പിക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികളില്‍ ബോധവത്കരണം നടത്തും. എന്തും പറയാനുള്ള സ്വാതന്ത്ര്യം യൂട്യൂബില്‍ ഉള്ളതുകൊണ്ട് ആരെയും എന്തും പറയാമെന്നുള്ള നിലവന്നിട്ടുണ്ട്. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി നിന്ന് ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികളെ തെറ്റുകളിലേക്ക് നയിക്കുകയാണ് ഇവരുടെ ലക്ഷ്യം. 47 ലക്ഷം വിദ്യാര്‍ഥികള്‍ സംസ്ഥാനത്തുണ്ട്. കുട്ടികള്‍ വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന പല വൃത്തികേടുകളും ഇക്കൂട്ടര്‍ കാണിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും നന്നായി ശ്രദ്ധിക്കണം.  കഴിഞ്ഞദിവസം ഒരു യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമനടപടികള്‍ ഇനിയും ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പിനെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടി ഉണ്ടാകും. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. 

വിദ്യാഭ്യാസ ഓഫീസുകള്‍ വൃത്തിയായി സൂക്ഷിക്കണം. ഒരോ ഓഫീസിലും ശുചിത്വത്തിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്ന നയം സൃഷ്ടിക്കേണ്ടതുണ്ട്. എല്ലാ ജീവനക്കാരെയും ഈ നയം അറിയിക്കുകയും അവരുടെ ഉത്തരവാദിത്തങ്ങള്‍ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ട്രാഷ് ക്യാനുകള്‍, റീസൈക്ലിംഗ് ബിന്നുകള്‍, ക്ലീനിങ് സൊല്യൂഷനുകള്‍, പേപ്പര്‍ ടവലുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍ എന്നിവ പോലെ ആവശ്യമായ ശുചീകരണ സാമഗ്രികള്‍ ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com