'വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണി';  ബസ് ഉടമയെ മര്‍ദിച്ച കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് അജയ് കെആറിനെ കുമരകം പൊലീസ് അറസ്റ്റ് ചെയ്തു
മര്‍ദനമേറ്റ ബസ് ഡ്രൈവര്‍
മര്‍ദനമേറ്റ ബസ് ഡ്രൈവര്‍


കോട്ടയം: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ബസിന് മുന്നില്‍ കൊടികുത്തിയ സംഭവത്തില്‍, ബസ് ഉടമക്ക് സിഐടിയു നേതാവിന്റെ മര്‍ദനം. ഞായറാഴ്ച രാവിലെ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാനെത്തിയപ്പോഴായിരുന്നു സിഐടിയു നേതാവ് മര്‍ദിച്ചതെന്ന് ബസ് ഉടമ രാജ്‌മോഹന്‍ പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് അജയ് കെആറിനെ കുമരകം പൊലീസ് അറസ്റ്റ് ചെയ്തു.

സിഐടിയു രാജ്‌മോഹനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.ബസിന് സര്‍വീസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഞായറാഴ്ച കൊടിതോരണങ്ങള്‍ അഴിച്ചമാറ്റാന്‍ രാജ് മോഹന്‍ എത്തിയത്. സ്ഥലത്ത് എത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ അജയ്, രാജ് മോഹന്‍ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റുമ്പോള്‍ മര്‍ദിക്കുകയായിരുന്നു. ഇയാള്‍ രാജ് മോഹനെ തെറിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പൊലീസുകാരെത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത്. രാജ് മോഹനെ കുമരകത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

വീട്ടില്‍ കയറി വെട്ടുമെന്ന് സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി ഉടമ രാജ് മോഹന്‍ പറഞ്ഞു. ഇവിടെ നടക്കുന്നത് ഗുണ്ടാരാഷ്ട്രീയമാണ്. തന്നെപ്പോലൊരാള്‍ രാജ്യത്തിന് വേണ്ടി അതിര്‍ത്തിയില്‍ പോരാടിയ ഒരാള്‍ കാണിക്കുന്ന ചങ്കൂറ്റമൊന്നും ഒരുപക്ഷെ കേരളത്തിലെ ഡിജിപിക്ക് പോലും കാണില്ലെന്ന് തനിക്കുറപ്പുണ്ടെന്നും രാജ്‌മോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഞാന്‍  ബംഗളൂരു ഐഐഎമ്മിലെ ബിരുദധാരിയാണ്. ഇവരോടൊന്നും വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഒരു തെറ്റുംചെയ്തിട്ടില്ല. ഒരു വ്യവസായം ചെയ്ത് 15 പേര്‍ക്ക് തൊഴില്‍കൊടുക്കുന്നു. തന്റെ മറ്റ് ബസിലെ തൊഴിലാളികള്‍ എല്ലാം പലായനം ചെയ്തിരിക്കുകയാണ്. അവരൊന്നും വീടുകളില്‍ ഇല്ല. ആ പാവപ്പെട്ടവരെ സംരക്ഷിക്കണം. അവരെ കൊല്ലരുത്. എന്നെ വഴിയില്‍ ആക്രമിക്കാമെങ്കില്‍ എന്റെ പാവം പിടിച്ച തൊഴിലാളികളെ അവര്‍ കൊന്നുകളയും. അവരുടെ സംരക്ഷണവും കൂടെ കോടതി ഉത്തരവ് പ്രകാരം പോലീസ് ഏറ്റെടുക്കണം' രാജ് മോഹന്‍ പറഞ്ഞു. 

തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്ന് തിരുവാര്‍പ്പ്- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസില്‍ സിഐടിയു. കൊടി കുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സംരംഭകനും വിമുക്തഭടനും കൂടിയായ രാജ് മോഹന്‍ ബസിന് മുന്നില്‍ ലോട്ടറി വില്‍പ്പന ആരംഭിച്ചിരുന്നു. എന്നാല്‍, രാജ് മോഹന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താന്‍ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇത് വെല്ലുവിളിച്ച് സിഐടിയു നേതാക്കള്‍ രംഗത്തെത്തി. കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞദിവസം നേതാക്കള്‍ അനുവദിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ സര്‍വീസ് നടത്താന്‍ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും  നേതാക്കള്‍ തടഞ്ഞതായും ആരോപണമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com