കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ല; കേസില്‍ ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്ന് മനസിലായി;  സുധാകരന്‍

എംവി ഗോവിന്ദനും എകെ ബാലനും പറയുന്നത് ഏതാണ്ട് തുല്യമാണ്. അതിനൊന്നും അര്‍ഥവും നിലവാരവുമില്ല
കെ സുധാകരന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
കെ സുധാകരന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

കണ്ണൂര്‍: ധാര്‍മികത ചൂണ്ടിക്കാട്ടിയാണ് താന്‍ നേതൃസ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്ന് അറിയിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എന്നാല്‍ നേതൃത്വം നേതൃത്വം ഒറ്റക്കെട്ടായി സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ടതോടെ ആ ചാപ്റ്റര്‍ അവസാനിച്ചെന്ന് സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

'ഞാന്‍ ഒരു കേസില്‍ പ്രതിയാകുമ്പോള്‍ അത് പാര്‍ട്ടിയെ എഫക്റ്റ് ചെയ്യുന്നുവെങ്കില്‍ അത് ഉള്‍ക്കൊള്ളുവാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് ഞാന്‍ അവരെ അറിയിച്ചു. എന്നാല്‍ നേതൃത്വം ഒറ്റക്കെട്ടായി സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ടു. അവരുടെ ആ അഭിപ്രായം താന്‍ സ്വീകരിച്ചു. അതോടെ ആ ചാപ്റ്റര്‍ അവസാനിച്ചു'- സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാരനാണ് സുധാകരനെതിരെ പരാതി നല്‍കിയതെന്ന എകെ ബാലന്റെ പ്രതികരണത്തിനുള്ള മറുപടി ഇങ്ങനെ;  
'പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് തനിക്കെതിരെ പരാതി വന്നതെങ്കില്‍ അപ്പോള്‍ ആലോചിക്കാം. വരാന്‍ പോകുന്ന ജന്മത്തില്‍ പട്ടിയാകുമെന്ന് കരുതി ഇപ്പോഴെ കുരച്ചുപഠിക്കുമോ?. ഇല്ലല്ലോ, പട്ടിയാകുമ്പോള്‍ കുരയ്ക്കാം. എകെ ബാലന്‍ പറയുന്നത് അത്രസീരിയസായി എടുക്കേണ്ട. ഗോവിന്ദന്‍ മാഷല്ല, ഗോവിന്ദന്‍. എംവി ഗോവിന്ദനും എകെ ബാലനും പറയുന്നത് ഏതാണ്ട് തുല്യമാണ്. അതിനൊന്നും അര്‍ഥവും നിലവാരവുമില്ല'- സുധാകരന്‍ പറഞ്ഞു.

രണ്ടുദിവസത്തിനുള്ളില്‍ എംവി ഗോവിന്ദനെതിരെയും ദേശാഭിമാനിക്കെതിരെയും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. കേസില്‍ തനിക്ക് ഒരു ഭയവും ആശങ്കയും ഇല്ല. കേസില്‍ ചോദ്യം ചെയ്തതോടുകൂടി തനിക്ക് ആത്മവിശ്വാസം കൂടിയെന്നും ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്ന് ബോധ്യമായെന്നും സുധാകരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com