തെരുവുനായ്ക്കൾ കടിച്ചുകൊന്ന 11 വയസ്സുകാരൻ നിഹാലിന്റെ കുടുംബത്തിന് സഹായം; 10 ലക്ഷം രൂപ അനുവദിക്കും

കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു
എക്സ്പ്രസ് ചിത്രം
എക്സ്പ്രസ് ചിത്രം

കണ്ണൂർ: ‌തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 11 വയസ്സുകാരൻ നിഹാൽ നൗഷാദിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും. മുഴപ്പിലങ്ങാട് ഇടയ്ക്കാട് സ്വദേശിയായ കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. ‌

ഈ മാസം 11നാണ് ഓട്ടിസം ബാധിച്ച നിഹാൽ തെരുവുനായ ആക്രമണത്തിൽ മരിച്ചത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ്.  വൈകുന്നേരം അഞ്ചുമണിയോടെ കാണാതായ നിഹാലിനെ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ രക്തം വാർന്ന് അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. അരക്ക് താഴെയുണ്ടായിരുന്ന മാംസം മുഴുവൻ നായ്ക്കൾ കടിച്ചെടുത്തു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com