സംസ്ഥാന സ്‌കൂൾ കലോത്സവ ശിൽപി പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു
പി ചിത്രൻ നമ്പൂതിരിപ്പാട്/ ടെലിവിഷൻ സ്ക്രീൻഷോട്ട്
പി ചിത്രൻ നമ്പൂതിരിപ്പാട്/ ടെലിവിഷൻ സ്ക്രീൻഷോട്ട്

തൃശൂർ: വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് (103) അന്തരിച്ചു. തൃശൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുവജനോത്സവമായ സംസ്ഥാന കലോത്സവത്തിന്റെ ശിൽപികളിൽ ഒരാളായിരുന്നു അദ്ദേഹം. നാല്‍പതോളം വര്‍ഷം തുടര്‍ച്ചയായി ഹിമാലയം സന്ദര്‍ശിച്ച അദ്ദേഹം പുണ്യഹിമാലയം എന്ന യാത്ര വിവരണ ​ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 30 തവണ ഹിമാലയാത്ര നടത്തിയതിന്റെ റെക്കോർഡും അദ്ദേഹത്തിനുണ്ട്.

പ്രധാനാധ്യാപകന്‍, ഡിഇഒ, ഡിഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ഡയറക്ടറായി 1979ല്‍ ആണ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. തുടര്‍ന്ന് കലാമണ്ഡലം സെക്രട്ടറി, ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

1947ല്‍ തന്റെ നാടായ മൂക്കുതലയില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് ചിത്രൻ നമ്പൂതിരിപ്പാട് ഒരു സ്കൂൾ സ്ഥാപിക്കുകയും ഒരു നാടിന്റെ തന്നെ വിദ്യാഭ്യസ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ഈ സ്‌കൂൾ വെറും ഒരു രൂപ വില വാങ്ങി കേരള സര്‍ക്കാരിന് കൈമാറുകയാണുണ്ടായത്. 1920 ജനുവരി 20ന് മലപ്പുറം ജില്ലയിലെ മൂക്കുതലയിലാണ് ജനനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com