പത്മകുമാറോ ദർവേസ് സാഹിബോ? ആരാകും പുതിയ പൊലീസ് മേധാവി; ഇന്നറിയാം

നിലവിൽ ജയിൽ മേധാവിയാണ് പത്മകുമാർ. ഫയർഫോഴ്സിന്റെ മേധാവിയാണ് ഷെയ്ക്ക് ദർവേസ് സാഹിബ്. കളങ്കിതരായ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടികൾക്ക് പിന്നിൽ പത്മകുമാറായിരുന്നു
കെ പത്മകുമാർ, ഷെയ്ക്ക് ​ദർവേസ് സാഹിബ്
കെ പത്മകുമാർ, ഷെയ്ക്ക് ​ദർവേസ് സാഹിബ്

തിരുവനന്തപുരം: പുതിയ പൊലീസ് മേധാവി ആരായിരിക്കുമെന്ന് ഇന്നറിയാം. പുതിയ ചീഫ് സെക്രട്ടറി ആരാണെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ഇന്ന് ചേരുന്ന മന്ത്രസഭാ യോ​ഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ചീഫ് സെക്രട്ടറി വിപി ജോയ്, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് എന്നിവർ ഈ മാസം വിരമിക്കും. ഈ സ്ഥാനങ്ങളിലേക്കാണ് പുതിയ നിയമനം. 

സംസ്ഥാന പൊലീസിന്റെ തലപ്പത്തേക്ക് കെ പത്മകുമാർ, ഷെയ്ക്ക് ​ദർവേസ് സാഹിബ് എന്നിവരിൽ ഒരാൾക്കാണ് സാധ്യത. ‍‍ഡോ. വി വേണുവിനാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും അധികം സാധ്യത. 

നിലവിൽ ജയിൽ മേധാവിയാണ് പത്മകുമാർ. ഫയർഫോഴ്സിന്റെ മേധാവിയാണ് ഷെയ്ക്ക് ദർവേസ് സാഹിബ്. കളങ്കിതരായ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടികൾക്ക് പിന്നിൽ പത്മകുമാറായിരുന്നു. പ്രായോ​ഗിക പൊലീസിങാണ് പത്മകുമാറിന്റെ സാധ്യത വർധിപ്പിക്കുന്നത്. വിവാദങ്ങളില്ലാത്ത ക്ലീൻ ട്രാക്ക് റെക്കോർഡാണ് ദർവേസ് സാഹിബിന്റെ സാധ്യതകളെ സജീവമാക്കുന്നത്. 

ചീഫ് സെക്രട്ടറി സ്ഥാനം വി വേണുവായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. വേണുവിനേക്കാൾ സീനിയറായ രണ്ട് ഐഎഎസ് ഉദ്യോ​ഗസ്ഥർ കേന്ദർ സർവീസിൽ നിന്നു മടങ്ങി വരില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വേണുവായിരിക്കും പുതിയ ചീഫ് സെക്രട്ടറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com