പൊലീസ് വേഷത്തില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പൊലീസുകാരനും സുഹൃത്തും അറസ്റ്റില്‍

പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് മുജീബിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസുകാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് മുജീബിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പൊലീസുകാരനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.

വാഹന പരിശോധനക്കെന്ന പേരിലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി പൊലീസ് വേഷത്തിലെത്തിയ പ്രതികള്‍ ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാര്‍ കൈ കാണിച്ചു നിര്‍ത്തിയത്. കാര്‍ നിര്‍ത്തിയ ശേഷം അക്രമികള്‍ മുജീബിന്റെ കാറില്‍ കയറി കൈയില്‍ വിലങ്ങ് ഇട്ട് ബന്ധിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുയുമായിരുന്നു. ഇയാള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും പ്രതികള്‍ കാറില്‍ കയറി കടന്നുകളയുകയുമായിരുന്നു. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വിലങ്ങ് അഴിച്ച് മുജീബിനെ മോചിപ്പിച്ചത്.

കൈവിലങ്ങ് ഉപയോഗിച്ച് ബന്ധിപ്പിച്ചതിനാല്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെ സഹായം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ മനസിലാക്കിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫസറായ വിനീതും സുഹൃത്തായ ആംബുലന്‍സ് ഡ്രൈവര്‍ അരുണ്‍ എന്നിവരാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തി. സാമ്പത്തിക തട്ടിപ്പ് കേസില്‍ സസ്‌പെന്‍ഷനിലാണ് വിനീത്. പണത്തിന് വേണ്ടിയാണ് മുജീബിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. ഇതിനായി മറ്റൊരു പൊലീസുകാരന്റെ കാറാണ് വിനീത് വാടകക്കെടുത്തത്. കാര്‍ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com