ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ക്ക് പകരം ലാമിനേറ്റഡ് പിവിസി കാര്‍ഡുകള്‍ വേണം; വിശദീകരണവുമായി അധികൃതര്‍

അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി നിലവിലെ റേഷന്‍ കാര്‍ഡ് തന്നെ ഉപയോഗിക്കാമെന്ന് ജില്ലാ സ്‌പ്ലൈ ഓഫീസര്‍

കൊച്ചി:  അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി നിലവിലെ റേഷന്‍ കാര്‍ഡ് തന്നെ ഉപയോഗിക്കാമെന്ന് ജില്ലാ സ്‌പ്ലൈ ഓഫീസര്‍. എറണാകുളം ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സേവനങ്ങള്‍ക്കായി എത്തുന്നവരോട് നിലവിലെ റേഷന്‍ കാര്‍ഡുകള്‍ക്ക് പകരം പുതിയ ലാമിനേറ്റഡ് പിവിസി കാര്‍ഡുകള്‍ എടുക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ സപ്ലൈ ഓഫീസറുടെ വിശദീകരണം.   

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പില്‍ നിന്ന് ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. അനര്‍ഹമായി അന്ത്യോദയ / മുന്‍ഗണന കാര്‍ഡുകള്‍ ആരെങ്കിലും കൈവശം വെച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 9188527301 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കേണ്ടതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com