സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തില്‍;  ഇ പോസ് മെഷീന്‍ വീണ്ടും പണിമുടക്കി

എന്‍ഐസി സോഫ്റ്റ് വെയറിന്റെ തകരറാണ് ഇന്നത്തെ പ്രശ്‌നത്തിന് കാരണമെന്ന്‌  ഭക്ഷ്യമന്ത്രിയുടെ ഓഫിസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തുപുരം: സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം അവതാളത്തിലായി. വിവിധ ജില്ലകളില്‍ ഇ പോസ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം മുടങ്ങിയത്. എന്‍ഐസി സോഫ്റ്റ് വെയറിന്റെ പ്രശ്‌നമാണ് വിതരണം മുടങ്ങാന്‍ കാരണമെന്ന്‌ ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മണിക്കൂറുകളായി അരിവാങ്ങാനായി പലയിടത്തും ആളുകള്‍ റേഷന്‍ കടയില്‍ ക്യൂവില്‍ നില്‍ക്കുകയാണ്. ഇതോടെ മാസാവസാനം റേഷന്‍ വാങ്ങാനുള്ളവര്‍ പ്രതിസന്ധിയിലായി. ഇടയ്ക്ക് ഇടയ്ക്ക് സെര്‍വര്‍ തകരാറാവുന്നതാണ് വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതെന്നാണ് റേഷന്‍ കട ഉടമകള്‍ പറയുന്നത്. രാവിലെ മുതല്‍ റേഷന്‍ നല്‍കാനാവുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

കഴിഞ്ഞ എട്ടുമാസത്തോളമായി സമാനമായ പ്രശ്‌നം നേരിടുന്നുണ്ട്. റേഷന്‍ വിതരണം കൃത്യമായി നടത്താന്‍ കഴിയുന്നില്ലെന്ന് റേഷന്‍ വിതരണക്കാരും നിരന്തരം പരാതി ഉന്നയിച്ചിരുന്നു. എന്‍ഐസി സോഫ്റ്റ് വെയറിന്റെ തകരറാണ് ഇന്നത്തെ പ്രശ്‌നത്തിന് കാരണം. 2017 മുതലാണ് സംസ്ഥാനത്ത് ഇ പോസ് സംവിധാനം വഴി റേഷന്‍ വിതരണം ആരംഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com