ഹയര്‍സെക്കന്‍ഡറി പരീക്ഷ, അരിക്കൊമ്പന്‍ ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റി

ദൗത്യവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് തീരുമാനം. 
അരിക്കൊമ്പൻ/ ഫയല്‍ ചിത്രം
അരിക്കൊമ്പൻ/ ഫയല്‍ ചിത്രം
Updated on

തൊടുപുഴ: ചിന്നക്കനാല്‍, ശാന്തന്‍ പാറ പഞ്ചായത്തില്‍ ഭീതി സൃഷ്ടിച്ച അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റി. കുങ്കിയാനകള്‍ എത്താന്‍ വൈകുന്നതും ഹയര്‍സെക്കന്‍ഡറി പരീക്ഷയും പരിഗണിച്ചാണ് തീരുമാനം. ദൗത്യവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് തീരുമാനം. 

ചിന്നക്കനാലില്‍ അഞ്ച് സ്‌കൂളുകളിലായി ഹയര്‍സെക്കന്‍ഡറി പരീക്ഷ നടക്കുന്നുണ്ട്. പുലര്‍ച്ചെ മുതല്‍ ഈ ദൗത്യം ആരംഭിക്കുമ്പോള്‍ എത്രസമയം വരെ ദൗത്യം നീളുമെന്ന് പറയാനാവില്ല. ദൗത്യം നടക്കുന്ന സമയത്ത് ആ പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ടാകും. ആ സമയത്ത് വാഹനഗതാഗതത്തിനും നിയന്ത്രണമുണ്ട്. അതുപരിഗണിച്ചാണ് ദൗത്യം തൊട്ടടുത്ത പൊതു അവധിദിവസത്തിലേക്ക് മാറ്റിയത്. 

കുങ്കിനാനകള്‍ എത്തുന്നത് വൈകുന്നതും ദൗത്യം നീട്ടാന്‍ കാരണമായി. നിലവില്‍ രണ്ട് കുങ്കിയാനകളാണ് ചിന്നക്കനാലില്‍ എത്തിയിട്ടുള്ളത്. രണ്ട് കുങ്കിയാനകള്‍ കൂടി വയനാടില്‍ നിന്ന് വരാനുണ്ട്. അവ നാളെ വൈകീട്ട് വയനാട്ടില്‍ നിന്നും പുറപ്പെടും. മറ്റന്നാള്‍ രാവിലെ എത്തിയാല്‍ തന്നെ മണിക്കൂറുകള്‍ നീണ്ട വിശ്രമം ഈ ആനകള്‍ക്ക് ആവശ്യമാണ്. അതുകൂടി പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്ചയിലെ മോക്ഡ്രില്‍ ശനിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com