'മനുഷ്യത്വം മരവിച്ചവർക്ക്...' അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് പൊലീസ് ഉദ്യോ​ഗസ്ഥ; അഭിനന്ദിച്ച് പൊലീസ്

ജനമൈത്രി പൊലീസ് ഉദ്യോ​ഗസ്ഥയെ അഭിനന്ദിച്ച് കോഴിക്കോട് പൊലീസ്
വിനീത
വിനീത

കോഴിക്കോട്: വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് റോ‍ഡിൽ കിടന്നയാളുടെ ജീവൻ രക്ഷിക്കാൻ ധൈര്യത്തോടെ മുന്നോട്ട് വന്ന ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ വിനീതയെ അഭിനന്ദിച്ച് കോഴിക്കോട് സിറ്റി പൊലീസ്. കോഴിക്കോട് സിറ്റി പൊലീസിന്റെ ഔദ്യോ​ഗിക ഫെയ്‌സ്‌ബുക്ക് പേജിലാണ് വിനീതയുടെ നന്മയെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

മാർച്ച് 14 നായിരുന്നു സംഭവം. മാവൂർ കൽപ്പളളിയിൽ ബസ്സും സ്‌കൂട്ടറും അപകടത്തിൽ പെട്ട് ​ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിനെ 
ആശുപത്രിയിലെത്തിക്കാൻ ചുറ്റും കൂടിനിന്നവർ കൂട്ടാക്കാതെ വന്നപ്പോൾ വിനീത സധൈര്യം മുന്നോട്ട് വരികയായിരുന്നു.

പല വാഹനങ്ങൾക്കും കൈകാണിച്ചിട്ടും ആരും നിർത്തിയില്ല. ഒടുവിൽ പേരും ഊരുമറയാത്ത ഒരു നല്ല മനസിനുടമ അദ്ദേഹത്തിന്റെ കാർ നിർത്തി തരുകയായിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് വരാൻ ആരും കൂട്ടാക്കിയില്ല. കൂടിനിന്നവർ ഫോട്ടോയും വിഡിയോയും എടുത്ത് ഷയർ ചെയ്യുക മാത്രമാണ് ചെയ്‌തതെന്നും ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർയാത്രികൻ അർജുൻ സുധീർ ആശുപത്രിയിലേക്ക് കൊണ്ടും പോവുന്നതിനിടെ മരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com