'സ്റ്റൈപ്പന്റ് മുഴുവനായും വേണം', പാരിപ്പള്ളി മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്

മുഴുവൻ സ്റ്റൈപ്പന്റ് ലഭിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്
പാരിപ്പള്ളി മെഡിക്കൽ കോളജ്
പാരിപ്പള്ളി മെഡിക്കൽ കോളജ്

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർഥികളുടെ സമരം രണ്ടാം ദിവസത്തിലേക്ക്. അ‍‌ഞ്ച് മാസത്തെ സ്റ്റൈപ്പന്റ് മുഴുവനായി കിട്ടാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. 90 ഹൗസ് സർജന്മാരും എട്ട് പിജി ഡോക്ടർമാരും ഇന്നലെ മുതൽ സമരത്തിലാണ്.

സ്റ്റൈപ്പന്റ് മുടങ്ങിയ വിവരം നേരത്തെ പല തവണ അധികാരികളെ അറിയിച്ചിട്ടും നടപടിയെടുക്കാതിരുന്നതിനെ തുടർന്നാണ് സമരത്തിലേക്ക് നീങ്ങേണ്ടി വന്നതെന്ന് ഡോക്ടർമാർ പറയുന്നു.ഒക്ടോബർ മുതലുള്ള സ്റ്റൈപ്പന്റാണ് പിജി ഡോക്ടർമാർക്ക് കിട്ടാനുള്ളത്. ഹൗസ് സർജന്മാർക്ക് കഴിഞ്ഞ മാസത്തേതും.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കൈമാറുന്ന അപേക്ഷയിൽ ധനവകുപ്പ് തീരുമാനമെടുക്കാൻ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ അത്യാഹിത വിഭാഗമടക്കം ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. ഇവിടെങ്ങളിൽ വളരെ കുറച്ച് ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. രോഗികളിൽ പലരും മറ്റാശുപത്രികൾ തേടി പോയി. സമരം ഇനിയും തുടർന്നാൽ ആശുപത്രി പ്രവർത്തനത്തെ അത് സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് രോ​ഗികൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com