തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. ലോകോളജ് ജങ്ഷനിലെ പോസ്റ്റ്‌മെട്രിക്ക് ഹോസ്റ്റലിന് സമീപത്തായിരുന്നു സംഭവം. പ്രതി ചാക്ക സ്വദേശി പ്രകാശനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
ഹോസ്റ്റലിലെ കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചാക്ക സ്വദേശി പ്രകാശിനെ പൊലീസ് പിടികൂടിയത്. ഇത്തരം വൈകൃതങ്ങള്‍ സ്ഥിരമായി നടത്തുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്.തിരുവനന്തപുരം നഗരത്തില്‍ തുടര്‍ച്ചയായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിക്കുകയാണ്. .
കഴിഞ്ഞ ദിവസം വഴുതക്കാട് ലേഡീസ് ഹോസ്റ്റലില്‍ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ മുത്തുരാജാണ് പിടിയിലായത്. കോട്ടണ്‍ സ്‌കൂളിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ആര്യങ്കാവില്‍ എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി; നില ഗുരുതരം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക