'കറുത്ത ശക്തികള്‍ എന്ന് പറഞ്ഞത് യെച്ചൂരിയെയാണോ?; ഇടതു പിന്തുണ സോഷ്യല്‍ മീഡിയയില്‍ മാത്രം'

ബിജെപിയെ സന്തോഷിപ്പിക്കാനായി മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് ഇതു ചെയ്യുന്നതെന്നും സതീശന്‍
വിഡി സതീശന്‍ /ഫയല്‍
വിഡി സതീശന്‍ /ഫയല്‍

തിരുവനന്തപുരം: രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപിയെ സന്തോഷിപ്പിക്കാനായി മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് ഇതു ചെയ്യുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. 

രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ട് പ്രതിഷേധക്കാരെ തല്ലിയൊതുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. പിന്തുണ സോഷ്യല്‍ മീഡിയയില്‍ മാത്രമാണ്. പ്രതിഷേധിക്കുന്നവരുടെ തലയടിച്ച് പൊട്ടിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ബിജെപിയെ സന്തോഷിപ്പിക്കാനാണ് ഇതു ചെയ്യുന്നത്. സിപിഎമ്മിന്റെ ഇരട്ടമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഞാന്‍ ബിജെപിക്കെതിരെ പറഞ്ഞില്ലെന്നാണ് സൈബര്‍ വെട്ടുകിളികള്‍ പറയുന്നത്. കറുത്ത ശക്തികള്‍ എന്ന് ഞാന്‍ പറഞ്ഞത് സീതാറാം യെച്ചൂരിയെയാണോ? കുറെ നാളായി തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഇതെന്ന് സതീശന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ കൂട്ടുകാരന്‍ അദാനിയെ വിമര്‍ശിച്ചതിനാണ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചതും അയോഗ്യനാക്കിയതും. മാര്‍ച്ച് 27ന് രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ സമരങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്- സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നികുതി കൊള്ളയ്‌ക്കെതിരെയും സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com