ആൺ സുഹൃത്തിന്റെ ക്രൂരതയ്ക്കിരയായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി; കോഴിക്കോട് നിന്ന് യാത്ര തുടങ്ങി

ആദ്യം ദുബായിലേക്കും അവിടേനിന്ന് മോസ്ക്കോയിലേക്കുമാണ് യാത്ര
കരിപ്പൂർ വിമാനത്താവളം, ഫയല്‍ ചിത്രം
കരിപ്പൂർ വിമാനത്താവളം, ഫയല്‍ ചിത്രം

കോഴിക്കോട്: ആൺ സുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി. ഇന്ന് രാവിലെ എട്ട് മണിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ് യാത്ര തുടങ്ങിയത്. ആദ്യം ദുബായിലേക്കും അവിടേനിന്ന് മോസ്ക്കോയിലേക്കുമാണ് യാത്ര. ഇന്നലെ‌ മാതാപിതാക്കളാണ് യുവതിക്ക് ടിക്കറ്റ് എടുത്ത് നൽകിയത്. 

കോഴിക്കോട് കൂരാച്ചുണ്ട് കാളങ്ങാലിയില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്നു യുവതി. കെട്ടിത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച ഇവരെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആൺസുഹൃത്തിന്റെ ഉപദ്രവം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് യുവതി മൊഴി നൽകി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു യുവതി. ഇന്നലെ വൈകിട്ടാണ് ഡിസ്ചാർജ്ജ് ചെയ്തത്.

സംഭവത്തിൽ കൂരാച്ചുണ്ട് സ്വദേശി ആഖിൽ അറസ്റ്റിലായി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അഖിലിനെ തേടി മൂന്നുമാസം മുമ്പാണ് യുവതി കൂരാച്ചുണ്ടിലെത്തിയത്. ഇരുവരും കൂരാച്ചുണ്ടില്‍ കുറച്ചുകാലമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. സുഹൃത്തില്‍ നിന്നും ശാരീരികവും മാനസികവുമായ പീഡനം നേരിട്ടതായും യുവതി പൊലീസിന് മൊഴി നല്‍കി. കമ്പി ഉപയോ​ഗിച്ച് മർദ്ദിച്ചെന്നും പാസ്പോർട്ട് കീറിക്കളഞ്ഞെന്നും യുവതി മൊഴി നൽകി. 164 ഉൾപ്പെടെയുള്ള രഹസ്യമൊഴി യുവതി മജിസ്ട്രേറ്റിന് മുന്നിൽ നൽകി. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com