വിവാഹാലോചനകള്‍ വന്നു തുടങ്ങിയപ്പോള്‍ മുതല്‍ ഭീഷണി; ആതിര സൈബര്‍ ആക്രമണത്തിന്റെ ഇരയെന്ന് സഹോദരീ ഭര്‍ത്താവ്

നാട്ടില്‍ നിന്ന് ഒളിവില്‍ പോയശേഷം ആതിരയ്‌ക്കെതിരെ പോസ്റ്റുകള്‍ ഇട്ടു തുടങ്ങി
ആതിര വി എം
ആതിര വി എം

കോട്ടയം: കോട്ടയം കടുത്തുരുത്തിയില്‍ ജീവനൊടുക്കിയ ആതിര സൈബര്‍ ആക്രമണത്തിന്റെ ഇരയെന്ന് സഹോദരീ ഭര്‍ത്താവ്.  യുവതിയുടെ ആത്മഹത്യ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതു മൂലമാണ്. ആതിരയ്ക്ക് വിവാഹാലോചനകള്‍ വന്നു തുടങ്ങിയപ്പോള്‍ സുഹൃത്ത് ഭീഷണിപ്പെടുത്തിയെന്ന് സഹോദരീഭര്‍ത്താവ് ആശിഷ് ദാസ് ഐഎഎസ് പറഞ്ഞു. 

നാട്ടില്‍ നിന്ന് ഒളിവില്‍ പോയശേഷം ആതിരയ്‌ക്കെതിരെ പോസ്റ്റുകള്‍ ഇട്ടു തുടങ്ങി. വീട്ടിലെ ഏറ്റവും ബോള്‍ഡായ വ്യക്തിയാണ് ആതിര. ഒട്ടും താങ്ങാനാകാത്തതിനാലാണ് അവള്‍ ജീവനൊടുക്കിയത്. ഇനി ഒരാളും സൈബര്‍ ബുള്ളിയിങ്ങിന് ഇരയാകരുത്. പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആശിഷ് ദാസ് ആവശ്യപ്പെട്ടു. 

കോതനല്ലൂര്‍ സ്വദേശിയായ 26കാരിയെ ഞായറാഴ്ച രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് ആതിര ജീവനൊടുക്കിയത്. അരുണിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.

കോട്ടയം ഞീഴൂര്‍ സ്വദേശിയായ അരുണുമായി ആതിര പിണങ്ങിയിരുന്നു. യുവതിക്ക് വിവാഹാലോചനകള്‍ വരുന്നത് അറിഞ്ഞ അരുണ്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിച്ചു. യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ശനിയാഴ്ച പെണ്‍കുട്ടി കടുത്തുരുത്തി പൊലീസില്‍ അരുണിനെതിരെ പരാതി നൽകി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com