അരിക്കൊമ്പന്‍ ജനവാസകേന്ദ്രത്തിന് അരികില്‍, 40 കിലോമീറ്റര്‍ സഞ്ചരിച്ച് മേഘമലയില്‍; നിരീക്ഷണം ശക്തമാക്കി തമിഴ്‌നാട് വനംവകുപ്പ് 

ന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ജനവാസകേന്ദ്രത്തിന് അരികില്‍
അരിക്കൊമ്പന്‍ ജനവാസകേന്ദ്രത്തിന് അരികില്‍, സ്‌ക്രീന്‍ഷോട്ട്‌
അരിക്കൊമ്പന്‍ ജനവാസകേന്ദ്രത്തിന് അരികില്‍, സ്‌ക്രീന്‍ഷോട്ട്‌

കുമളി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ജനവാസകേന്ദ്രത്തിന് അരികില്‍. മേഘമലയിലൂടെ അരിക്കൊമ്പന്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണ് എന്നാണ് വനംവകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. ജനവാസകേന്ദ്രത്തിന് അരികില്‍ എത്തിയതോടെ, തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞമാസം 29നാണ് അരിക്കൊമ്പനെ ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തിലെ തേക്കടി ഭാഗത്ത് തുറന്നുവിട്ടത്. റേഡിയോ കോളര്‍ ധരിപ്പിച്ച് തുറന്നവിട്ട അരിക്കൊമ്പന്റെ സഞ്ചാരപഥം വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്. മേതകാനത്ത് തുറന്നുവിട്ട അരിക്കൊമ്പന്‍ 40 കിലോമീറ്റര്‍ സഞ്ചരിച്ചാണ് മേഘമലയില്‍ എത്തിയിരിക്കുന്നത്. മൂന്നാറിന് സമാനമായ കാലാവസ്ഥയാണ് മേഘമലയിലേത്. നിറയെ തേയിലത്തോട്ടങ്ങളുള്ള പ്രദേശത്ത് ജനവാസകേന്ദ്രത്തിന് അരികിലാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. 

അരിക്കൊമ്പന്‍ വെള്ളം കുടിച്ച ശേഷം പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് തന്നെ മടങ്ങിപ്പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജനവാസകേന്ദ്രത്തിന് അരികില്‍ എത്തിയ സാഹചര്യത്തില്‍ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണ് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com