സ്ത്രീകളെയും കുട്ടിയെയും പൂട്ടിയിട്ട കേസ്: മന്ത്രവാദിനിയും കൂട്ടാളിയും കീഴടങ്ങി 

 മലയാലപ്പുഴ മന്ത്രവാദ കേസിലെ പ്രതികള്‍ കീഴടങ്ങി
ആഭിചാര കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
ആഭിചാര കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

പത്തനംതിട്ട:  മലയാലപ്പുഴ മന്ത്രവാദ കേസിലെ പ്രതികള്‍ കീഴടങ്ങി. സ്്ത്രീകളെയും കുട്ടിയെയും പൂട്ടിയിട്ട കേസില്‍ വാസന്തി മഠം എന്ന പേരില്‍ ആഭിചാര കേന്ദ്രം നടത്തിയിരുന്ന ശോഭനയും കൂട്ടാളി ഉണ്ണികൃഷ്ണനുമാണ് കീഴടങ്ങിയത്.  അനധികൃതമായി തടഞ്ഞു വെക്കല്‍, ദേഹോപദ്രവം എന്നി വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നത്. കുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിച്ചെന്ന കേസില്‍ കഴിഞ്ഞ ഒക്ടോബറില്‍ ജയിലിലായവരാണ് ഇരുവരും. 

കഴിഞ്ഞ ദിവസമാണ് വീട്ടില്‍ പൂട്ടിയിട്ടിരുന്ന സ്ത്രീകളെയും കുട്ടിയെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് മോചിപ്പിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ പത്തനാപുരം സ്വദേശി അനീഷിന്റെ കുടുംബത്തെയാണ് ശോഭനയും കൂട്ടാളിയും മന്ത്രവാദ കേന്ദ്രത്തില്‍ പൂട്ടിയിട്ടിരുന്നത്.

മന്ത്രവാദിനിയായ ശോഭനയും അനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെചൊല്ലിയുള്ള തര്‍ക്കമാണ് പൂട്ടിയിടാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. മന്ത്രവാദ കേന്ദ്രത്തില്‍ നിന്ന് കരച്ചിലും ബഹളവും ഉയര്‍ന്നതോടൊണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മന്ത്രവാദ കേന്ദ്രം അടിച്ചു തകര്‍ക്കുകയും തടവിലാക്കപ്പെട്ടവരെ രക്ഷിക്കുകയും ചെയ്തത്. പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ മന്ത്രവാദിനി ശോഭനയും ഉണ്ണികൃഷ്ണനും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഒളിവില്‍ പോയ പ്രതികള്‍ രണ്ടുദിവസം കഴിഞ്ഞ് മലയാലപ്പുഴ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com