റെയിൽപ്പാളം കമ്മീഷൻ; 18 വരെ ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം 

ചെറുവത്തൂർ, നീലേശ്വരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പുതിയ റെയിൽപ്പാളം കമീഷൻ ചെയ്യുന്നതിന്റെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ 11 മുതൽ 18 വരെ നിയന്ത്രണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർകോട്: ചെറുവത്തൂർ, നീലേശ്വരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പുതിയ റെയിൽപ്പാളം കമീഷൻ ചെയ്യുന്നതിന്റെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ 11 മുതൽ 18 വരെ നിയന്ത്രണം. 18ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന കോയമ്പത്തൂർ - മംഗലൂരു സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ് (22610) പയ്യന്നൂരിലും കോയമ്പത്തൂർ -മംഗലൂരു സെൻട്രൽ എക്സ്പ്രസ് (16323) ചെറുവത്തൂരിലും സർവീസ് അവസാനിപ്പിക്കും.

 മംഗലൂരുവിൽനിന്ന് 11ന് രാത്രി 11.45നുള്ള മംഗലൂരു സെൻട്രൽ – ചെന്നൈ സെൻട്രൽ വെസ്റ്റ്കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22638) മൂന്നു മണിക്കൂർ വൈകി 12ന് പുലർച്ചെ 2.45നായിരിക്കും പുറപ്പെടുക. നാഗർകോവിലിൽനിന്ന് 18ന് പുലർച്ചെ രണ്ടിനുള്ള നാഗർകോവിൽ - മംഗലൂരു സെൻട്രൽ എക്‌സ്‌പ്രസ്‌ (16606) മൂന്നു മണിക്കൂർ വൈകിയോടും. കണ്ണൂരിൽനിന്നും 18ന് വൈകിട്ട് 5.30ന് പുറപ്പെടേണ്ട കണ്ണൂർ – ചെറുവത്തൂർ പാസഞ്ചർ (06469) ഒരു മണിക്കൂർ വൈകി ഓടുമെന്നും റെയിൽവേ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com