കണ്ണീരോടെ വിട... ഡോ. വന്ദനയുടെ സംസ്കാരം ഇന്ന്

രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ വെച്ച് സംസ്‌ക്കാരം നടക്കും
വന്ദന ദാസ് /ഫോട്ടോ: പിടിഐ
വന്ദന ദാസ് /ഫോട്ടോ: പിടിഐ

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന്. പോസ്റ്റോമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും മൃതദേഹം ഇന്നലെ രാത്രി എട്ട് മണിയോടെ കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. വന്‍ ജനാവലിയാണ് വന്ദനയെ അവസാനമായി കാണുന്നതിന് എത്തിയത്. പൊതുദർശനത്തിനും ചടങ്ങുകൾക്കും ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ വെച്ച് സംസ്‌കാരം നടക്കും. വീട്ടുമുറ്റത്ത് തയാറാക്കിയ പ്രത്യേക പന്തലിൽ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. 

വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റിരുന്നു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇന്നലെ പുലർച്ചെ നാലരയോടെയാണ് വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ് വന്ദനയെ കത്രികകൊണ്ട് കുത്തുകയായിരുന്നു.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനുമടക്കം നിരവധി പ്രമുഖർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു. ഇവിടെയെല്ലാം ആയിരക്കണക്കിന് ആളുകളാണ് വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്.

സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ സംസ്ഥാന വ്യാപകമായി സമരം തുടരുന്ന പശ്ചാത്തലത്തില്‍, ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി 
ഇന്ന് ചര്‍ച്ച നടത്തും. നാളെ രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ചര്‍ച്ച.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com