'ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് അമ്മായിയമ്മയുടെ വാക്കുകേട്ട്', കാല്‍മുട്ട് തല്ലിത്തകര്‍ത്തത് രണ്ടാഴ്ച വീട്ടില്‍ കിടക്കട്ടെയെന്ന് കരുതി; മരുമകളുടെ മൊഴി 

ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് അമ്മായിയമ്മയുടെ വാക്കുകേട്ടാണെന്ന നിഗമനത്തിലാണ് ക്ഷീരകര്‍ഷകയെ മരുമകളും അയല്‍വാസിയുമായ സുകന്യ ആക്രമിച്ചതെന്ന് പൊലീസ്
മര്‍ദനത്തില്‍ പരിക്കേറ്റ വയോധിക
മര്‍ദനത്തില്‍ പരിക്കേറ്റ വയോധിക

തിരുവനന്തപുരം: ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് അമ്മായിയമ്മയുടെ വാക്കുകേട്ടാണെന്ന നിഗമനത്തിലാണ് ക്ഷീരകര്‍ഷകയെ മരുമകളും അയല്‍വാസിയുമായ സുകന്യ ആക്രമിച്ചതെന്ന് പൊലീസ്. പാല്‍ വിറ്റുമടങ്ങവേ ക്ഷീരകര്‍ഷകയായ ബാലരാമപുരം ആറാലുംമൂട് പുന്നക്കണ്ടത്തില്‍ വയലുനികത്തിയ വീട്ടില്‍ വാസന്തി(63)യെയാണ് സുകന്യ ആക്രമിച്ചത്. കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് ആണ്‍ വേഷത്തില്‍ എത്തിയ സുകന്യ കമ്പിപ്പാര കൊണ്ട് ആക്രമിച്ച് വാസന്തിയുടെ കാല്‍മുട്ട് തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുകന്യയാണ് ഇതിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. 

ചൊവ്വാഴ്ച പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം. വാസന്തിയുടെ രണ്ടാമത്തെ മകന്‍ രതീഷ് കുമാറിന്റെ ഭാര്യയാണ് സുകന്യ.കൊല്ലാന്‍ വേണ്ടി അല്ലായിരുന്നുവെന്നും രണ്ടാഴ്ച വീട്ടില്‍ കിടക്കട്ടെയെന്ന് കരുതിയാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. 

സംഭവ സമയത്ത് ഇവര്‍ ധരിച്ചിരുന്ന കറുത്ത ഷര്‍ട്ടും ലെഗ്ഗിന്‍സും കറുത്ത മുഖം മൂടിയും വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച കമ്പിപ്പാര സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ നിന്ന് പൊലീസിന് ലഭിച്ചു. ഭര്‍ത്താവിന്റേതാണ് കറുത്ത ഷര്‍ട്ട്. പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി വിജയകുമാറിന്റെ നേതൃത്വത്തില്‍ 4 പേര്‍ അടങ്ങുന്ന പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്  പ്രതിയെ പിടികൂടിയത്. കമ്പിപ്പാര കൊണ്ട് അടിയേറ്റ് കാല്‍പ്പൊട്ടിയ വാസന്തിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com