'ചിലര്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു', സന്ദീപ് പ്രധാനാധ്യാപികയ്ക്ക്  വീഡിയോ സന്ദേശം അയച്ചു; ഫോണില്‍ ലഹരി ഉപയോഗത്തിന്റെ വിവരങ്ങളില്ല

കുത്തേറ്റ് മരിച്ച വന്ദനാ ദാസ് അടക്കമുള്ളവരുടെ വീഡിയോയാണ് സന്ദീപ് എടുത്തത്
വന്ദന ദാസ്, പ്രതി സന്ദീപ്
വന്ദന ദാസ്, പ്രതി സന്ദീപ്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് മരിച്ച കേസിലെ പ്രതി സന്ദീപിന്റെ ഫോണില്‍ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങളില്ലെന്ന് പൊലീസ്. ഫോണില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഇതോടൊപ്പം അക്രമത്തിന് മുന്‍പെടുത്ത വീഡിയോ ആര്‍ക്ക് അയച്ചെന്നതിലും വ്യക്തതയില്ല. വാട്‌സ്ആപ്പില്‍ അയച്ച വീഡിയോ ഉടന്‍ തന്നെ സന്ദീപ് ഡിലീറ്റ് ചെയ്തിരുന്നു. ഇത് ആര്‍ക്കാണ് അയച്ചതെന്നാണ് കണ്ടെത്താന്‍ കഴിയാത്തത്. കുത്തേറ്റ് മരിച്ച വന്ദനാ ദാസ് അടക്കമുള്ളവരുടെ വീഡിയോയാണ് സന്ദീപ് എടുത്തത്.

അതിനിടെ, പൊലീസിനെ വിളിച്ച് പരാതി പറയുന്നതിന് മുന്‍പ് സന്ദീപ് ജോലി ചെയ്തിരുന്ന സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്ക് വീഡിയോ സന്ദേശം അയച്ചതായും പൊലീസ് കണ്ടെത്തി. പുലര്‍ച്ചെയാണ് പ്രധാനാധ്യാപികയ്ക്ക് സന്ദീപ് വീഡിയോ സന്ദേശം അയച്ചത്. ചിലര്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നു എന്നായിരുന്നു വീഡിയോ സന്ദേശത്തിലെ ഉള്ളടക്കം. നാട്ടുകാര്‍ തന്നെ ആക്രമിക്കുന്നു എന്ന് പരാതിപ്പെട്ടത് അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. മുറിവ് പറ്റിയ സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി. ഇവിടെ വച്ചാണ് വന്ദനാ ദാസിനെ സന്ദീപ് ആക്രമിച്ചത്.

അതേസമയം വന്ദനാ ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ചിന് വിട്ടു. ഇന്നലെ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കൊല്ലം റൂറല്‍ എസ്പി എം എല്‍ സുനില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.എഫ്‌ഐആറിലെ വീഴ്ചകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. ആശുപത്രിയില്‍ സുരക്ഷയൊരുക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും യോഗത്തില്‍ വിലയിരുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com