
തൊടുപുഴ: കൂട്ടുകാരുമൊത്ത് നീന്തല്‍ പഠിക്കുന്നതിനിടയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പാറത്തോട് മേട്ടകില്‍ സൂര്യാ ഭവനില്‍ ശെന്തില്‍-മഹാലക്ഷ്മി ദമ്പതികളുടെ മകന്‍ ഹാര്‍വിന്‍ ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
മേട്ടകിയിലെ ചെക്ക് ഡാമില്‍ സഹോദരി ഹര്‍ഷിനി അടങ്ങുന്ന സുഹൃത് സംഘത്തോടൊപ്പം നീന്തല്‍ പഠിക്കാനാണ് ഹാര്‍വിന്‍ എത്തിയത്. അരയില്‍ കയര്‍ കെട്ടിയാണ് ഹാര്‍വിന്‍ ചെക്ക് ഡാമില്‍ ഇറങ്ങിയത്. നീന്തുന്നതിനിടെ കുട്ടി മുങ്ങിപ്പോകുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഹാര്‍വിനെ കരയ്ക്ക് എത്തിച്ചത്. ഉടന്‍ തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക