ചീട്ടുകളി സംഘമുണ്ടായിരുന്ന മുറി ചവിട്ടി തുറക്കാന്‍ ശ്രമം; എസ്‌ഐ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

നൈറ്റ് പട്രോളിങ്ങിനിടെ എസ്‌ഐ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
ജോബി ജോര്‍ജ്
ജോബി ജോര്‍ജ്

കോട്ടയം: നൈറ്റ് പട്രോളിങ്ങിനിടെ എസ്‌ഐ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കോട്ടയം രാമപുരം സ്റ്റേഷനിലെ ജോബി ജോര്‍ജ് (52) ആണ് മരിച്ചത്. ചീട്ടുകളി സംഘത്തെ തെരഞ്ഞ് ഇരുനില കെട്ടിടത്തില്‍ കയറിയ സമയത്ത് കാല്‍വഴുതി വീണായിരുന്നു അപകടം.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. രാമപുരത്ത് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡി്‌ന് സമീപമുള്ള ഇരുനില കെട്ടിടത്തില്‍ അതിഥി തൊഴിലാളികള്‍ ചീട്ടുകളിച്ച് ബഹളം വെയ്ക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഡ്രൈവര്‍ക്കൊപ്പമാണ് ജോബി ജോര്‍ജ് സ്ഥലത്തെത്തിയത്. 

ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി തുറക്കാന്‍ ജോബി ജോര്‍ജ് ആവശ്യപ്പെട്ടു. എന്നാല്‍ മുറി തുറക്കാന്‍ സംഘം തയ്യാറായില്ല. തുടര്‍ന്ന് ചവിട്ടി തുറക്കുന്നതിനിടെ കാല്‍വഴുതി പിന്നിലേക്ക് വീഴുകയായിരുന്നു. കെട്ടിടത്തില്‍ നിന്ന് വീണ ജോബി ജോര്‍ജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com