ബ്യൂട്ടീഷ്യന്‍ സുചിത്ര പിള്ള വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ 

ബ്യൂട്ടിഷ്യനായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കത്തിച്ചു മറവു ചെയ്ത കേസില്‍ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ
സുചിത്ര പിള്ള
സുചിത്ര പിള്ള

കൊല്ലം: ബ്യൂട്ടിഷ്യനായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കത്തിച്ചു മറവു ചെയ്ത കേസില്‍ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിനതടവ് കൂടി അനുഭവിക്കണം. 2.5 ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 

മുഖത്തല തൃക്കോവില്‍വട്ടം നടുവിലക്കര ശ്രീ വിഹാറില്‍ ശിവദാസിന്റെ മകള്‍ സുചിത്ര പിള്ളയെ (42) പാലക്കാട്ടെ വാടക വീട്ടില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണd പ്രതി സംഗീതാധ്യാപകന്‍ കോഴിക്കോട് വടകര തൊടുവയല്‍ വീട്ടില്‍ പ്രശാന്ത് നമ്പ്യാരെ (35) കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി റോയ് വര്‍ഗീസ് ശിക്ഷിച്ചത്. 

2020 മാര്‍ച്ചിലാണd കേസിനാസ്പദമായ സംഭവം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രശാന്ത് നമ്പ്യാര്‍ നേരത്തേ പാലക്കാട്ടെ സ്വകാര്യ സ്‌കൂളില്‍ സംഗീതാധ്യാപകനായിരുന്നു. പ്രശാന്ത് നമ്പ്യാരുടെ ഭാര്യാവീട്ടുകാരുടെ കുടുംബസുഹൃത്താണ് അകന്ന ബന്ധു കൂടിയായ സുചിത്ര പിള്ള. സമ്പന്ന കുടുംബത്തില്‍പ്പെട്ട വിവാഹ മോചിതയായ സുചിത്ര പിള്ളയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച പ്രശാന്ത് നമ്പ്യാര്‍ 2.56 ലക്ഷം രൂപയും കൈക്കലാക്കി. 

അവിവാഹിതയായ അമ്മയായി കഴിയാന്‍ പ്രശാന്ത് നമ്പ്യാരുടെ കുഞ്ഞിനെ പ്രസവിക്കണമെന്നd സുചിത്ര പിള്ള വാശിപിടിച്ചതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പാലക്കാട് മണലിയിലെ വാടകവീട്ടിലെത്തിച്ച സുചിത്ര പിള്ളയെ തല തറയിലിടിച്ചു പരുക്കേല്‍പിച്ചും കഴുത്തില്‍ ഇലക്ട്രിക് വയര്‍ മുറുക്കി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം കാലുകളും പാദങ്ങളും വെട്ടിമാറ്റി. ശരീരഭാഗങ്ങള്‍ കുഴിയിലിട്ടു കത്തിച്ച ശേഷം മറവു ചെയ്യുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com