പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാലവര്‍ഷം നാലുദിവസം വൈകും; ഇത്തവണ കൂടുതല്‍ മഴയ്ക്ക് സാധ്യത

ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷം ജൂണ്‍ നാലിന് എത്താന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നാലുദിവസം വൈകും. ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷം ജൂണ്‍ നാലിന് എത്താന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറഞ്ഞ് ആഗസ്റ്റില്‍ കൂടുതല്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ എല്‍നിനോ പ്രഭാവം കുറയുന്നതിനാല്‍ ഇത്തവണ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.

നിലവില്‍ സംസ്ഥാനത്ത് സാധാരണ പോലെ മഴ ലഭിക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലവസ്ഥവകുപ്പ് അറിയിച്ചു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com