ചാലക്കുടിയില്‍ ജനവാസമേഖലയില്‍ ഇറങ്ങി കാട്ടുപോത്ത്; തിരികെ കാടുകയറ്റാന്‍ ശ്രമം; വീഡിയോ

പ്രകോപനമുണ്ടാക്കാതെ കാട്ടുപോത്തിനെ സമീപത്തുള്ള ഏഴാറ്റുമുഖം വനമേഖലയിലേക്കെത്തിക്കാനാണ് വനപാലകരുടെ ശ്രമം.
ചാലക്കുടിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്ത്‌
ചാലക്കുടിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്ത്‌

തൃശൂര്‍: ചാലക്കുടി പുഴയോരത്തുള്ള ജനവാസമേഖലയില്‍ കാട്ടുപോത്തിനെ കണ്ടെത്തി. മേലൂര്‍ ജങ്ഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാട്ടുപോത്തിനെ ആദ്യം നാട്ടുകാര്‍ കാണുന്നത്. ആളുകള്‍ ബഹളം വച്ചതോടെ ഇവിടെനിന്നു നീങ്ങിയ പോത്ത് പിന്നീട് പുഴയോര മേഖലയിലേക്കു നീങ്ങി. എട്ടുമണിയോടെ വെട്ടുകടവിലുള്ള മനയ്ക്കലപ്പടി ഭാഗത്താണ് പിന്നീട് കാട്ടുപോത്തിനെ കണ്ടത്

സംഭവമറിഞ്ഞ് നാട്ടുകാര്‍ കൂടിയതോടെ പോത്ത് കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും സഞ്ചരിക്കുകയാണ്. പഞ്ചായത്തിലെ 1, 17 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഇളമ്പ്ര, ശാന്തിപുരം മേഖലകളിലേക്കും കാട്ടുപോത്ത് എത്തി. അയ്യമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍നിന്നുള്ള വനപാലകരും കൊരട്ടി പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. 

ശാന്തിപുരത്തുള്ള കൃഷിയിടത്തില്‍ നിലയുറപ്പിച്ച പോത്ത് പിന്നീട് കല്ലുകുത്തിയിലുമെത്തി. പ്രകോപനമുണ്ടാക്കാതെ കാട്ടുപോത്തിനെ സമീപത്തുള്ള ഏഴാറ്റുമുഖം വനമേഖലയിലേക്കെത്തിക്കാനാണ് വനപാലകരുടെ ശ്രമം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

‌സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com