ആ കണ്ണുകൾ ഇനിയും കാണും; ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ ര‍ഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്തു

രഞ്ജിത്തിന്റെ മൃതദേഹം തിരുവനന്തപുരം ചെങ്കൽ ചൂളയിലെ ഫയർ ഫോഴ്സ് ആസ്ഥാനത്തും ചാക്ക യൂണിറ്റിലും പൊതുദർശനത്തിന് വെക്കും
രഞ്ജിത്ത്/ ടിവി ദൃശ്യം
രഞ്ജിത്ത്/ ടിവി ദൃശ്യം

തിരുവനന്തപുരം:  കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ​ഗോഡൗണിലെ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ ര‍ഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്തു. ചാക്ക യൂണിറ്റിലെ ഫയർമാനാണ് ആറ്റിങ്ങൽ സ്വദേശിയായ ജെ എസ് രഞ്ജിത്ത്. കഴിഞ്ഞ ആറ് വർഷത്തിലേറെയായി ഫയർഫോഴ്സ് ജീവനക്കാരനാണ്.

രഞ്ജിത്തിന്റെ മൃതദേഹം തിരുവനന്തപുരം ചെങ്കൽ ചൂളയിലെ ഫയർ ഫോഴ്സ് ആസ്ഥാനത്തും ചാക്ക യൂണിറ്റിലും പൊതുദർശനത്തിന് വെക്കും. പുലർച്ചെ രണ്ടരയോടെയാണ് ചാക്കയിൽ നിന്നും രഞ്ജിത്തും സംഘവും സംഭവസ്ഥലത്ത് എത്തിയത്. തീപിടിച്ച ​ഗോഡൗണിന്റെ ഷട്ടർ അടഞ്ഞു കിടക്കുകയായിരുന്നു. ഷട്ടർ ഇടിച്ചു തുറക്കുന്നതിനിടെയാണ് ഭിത്തിയും ബീമും ഉൾപ്പെടെ ഇടിഞ്ഞ് രഞ്ജിത്തിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. 

പിഎസ് സി പരീക്ഷയെഴുതിയ രഞ്ജിത്തിന് പൊലീസിലും ഫയർഫോഴ്സിലും സെലക്ഷൻ ലഭിച്ചെങ്കിലും, ഫയർഫോഴ്സ് തെരഞ്ഞെടുക്കുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ ഫയർഫോഴ്സിന്റെ പർവതാരോഹക പരിശീലനത്തിന് പോകാൻ തയ്യാറെടുത്തു വരുമ്പോഴാണ് അതിദാരുണ ദുരന്തമുണ്ടായത്. അവിവാഹിതനാണ്. ആറ്റിങ്ങലിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com