'അമ്മയെ മോശം വാക്ക് വിളിച്ചു'; സ്റ്റീല്‍പാത്രം ചൂടാക്കി പൊള്ളിച്ചു; ചാര്‍ജര്‍ കൊണ്ട് തലയ്ക്കടിച്ചു; പെണ്‍കുട്ടിയെ പൊള്ളല്‍ ഏല്‍പ്പിച്ച സഹപാഠി അറസ്റ്റില്‍

മാരകായുധം കൊണ്ട് ആക്രമിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. 
കാര്‍ഷിക കോളജില്‍ പെണ്‍കുട്ടിയെ പൊള്ളലേല്‍പ്പിച്ചപ്പോള്‍, സ്ക്രീൻഷോട്ട്
കാര്‍ഷിക കോളജില്‍ പെണ്‍കുട്ടിയെ പൊള്ളലേല്‍പ്പിച്ചപ്പോള്‍, സ്ക്രീൻഷോട്ട്


തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജില്‍ പെണ്‍കുട്ടിയെ പൊള്ളലേല്‍പ്പിച്ച സഹപാഠി കസ്റ്റഡിയില്‍.  ആന്ധ്രാ സ്വദേശിനി ലോഹിതയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മാരകായുധം കൊണ്ട് ആക്രമിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. 

രണ്ടുപേരും നാലാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികളാണെന്ന് പൊലീസ് പറഞ്ഞു. നാലുവര്‍ഷമായി ഒരേ റൂമിലായിരുന്നു താമസം. രണ്ടുവര്‍ഷം ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഒരുമാസം മുന്‍പ് ദീപികയുടെ അമ്മയെ മോശമായ വാക്കുപയോഗിച്ച് ലോഹിത വിളിച്ചു. ഇതേവാക്ക് ഉപയോഗിച്ച് ലോഹിതയും തിരിച്ചുവിളിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് ഇന്‍ഡക്ഷന്‍ കുക്കറില്‍ ഉപയോഗിക്കുന്ന സ്റ്റീല്‍പാത്രം ചൂടാക്കി പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് തലയ്ക്ക്ടിക്കുകയും ചെയ്തു.  പ്രതി നീരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.

18നാണ് സംഭവം നടന്നത്. തുടക്കത്തില്‍ പരാതി നല്‍കാന്‍ ആന്ധ്രാ സ്വദേശിനി തയ്യാറായില്ല. പൊള്ളലേറ്റതിന് പിന്നാലെ കുട്ടി നാട്ടിലേക്ക് പോകുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ ദേഹത്തെ ഗുരുതര പൊള്ളല്‍ കണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി കോളജില്‍ എത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

നാട്ടില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് കോളജ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com